മൊബൈലില്‍ സംസാരിച്ച് വണ്ടിയോടിക്കുന്നവരുടെ ചിത്രമെടുത്താല്‍ സമ്മാനം നേടാം

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരുടെ ചിത്രമെടുത്താല്‍ ഉത്തര്‍പ്രദേശില്‍ സമ്മാനം. മൊബൈലില്‍ സംസാരിച്ചുകൊണ്ടു വാഹനമോടിക്കുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിങ് ഈ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്.
കാല്‍നടയാത്രക്കാര്‍ക്കും വഴികളില്‍ നില്‍ക്കുന്നവര്‍ക്കും ഇത്തരത്തില്‍ പടമെടുക്കാം. വാട്‌സാപ്പില്‍ അയച്ചുകൊടുത്താല്‍ മതി. എന്നാല്‍, വണ്ടിയോടിച്ചു പോകുമ്പോള്‍ അപ്പുറത്തുമിപ്പുറത്തുമുള്ള മറ്റു ഡ്രൈവര്‍മാരുടെ പടമെടുക്കാന്‍ പോയാല്‍ പണി പാളും! അതും ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha























