ഡോക്ടറുടെ മേല്‍ നഴ്‌സ് വീണ് ഡോക്ടര്‍ മരിച്ചു

ഒരാള്‍ക്കു മേല്‍ മറ്റൊരാള്‍ വീണാല്‍ മരിക്കുമോ എല്ലാവരുടെയും ചോദ്യം അതായിരിക്കും എന്നാല്‍ , ഇവിടെ അതു സംഭവിച്ചിരിക്കുന്നു. കൊളംബിയയിലെ ആറാം നിലയില്‍നിന്ന് നഴ്‌സ് താഴേക്കു വീണു. താഴെനിന്ന ഡോക്ടറുടെ തലയിലേക്കാണ് വീണത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ ഉടന്‍തന്നെ മരിച്ചു.
കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം. നഴ്‌സ് മരിയ ഇസബെല്‍ ഗോണ്‍സാലസാണ് താഴേയ്ക്കു വീണത്. ഇവര്‍ക്കു ശരീരത്തില്‍ ഒടിവുകള്‍ മാത്രമാണ് സംഭവിച്ചത്. ഡെല്‍ വാലി യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ വിദ്യാര്‍ഥി ഡോക്ടര്‍ ഇസബെല്‍ മുനോസാണ് മരിച്ചത്.
നഴ്‌സ് കെട്ടിടത്തിനു മുകളില്‍നിന്നു വീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























