Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ലണ്ടനില്‍ ഫ്ളാറ്റിലെ തീപിടുത്തത്തില്‍ നിന്ന് 11- ാം നിലയില്‍ കഴിഞ്ഞിരുന്ന യുവതിയും കുടുംബവും രക്ഷപ്പെട്ടതിങ്ങനെ

16 JUNE 2017 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

സമയോചിതമായി ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചാല്‍ ഏത് അപകടത്തില്‍ നിന്നും രക്ഷപ്പെടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്രെന്‍ഫെല്‍ ടവര്‍ അഗ്നിബാധയില്‍ നിന്നും രക്ഷപ്പെട്ട നടാഷ എല്‍കോക്കും കുടുംബവും. ടവറില്‍ തീ കത്തിപ്പടര്‍ന്നപ്പോള്‍ 11ാം നിലയില്‍ അകപ്പെട്ട് പോയ ഇവരുടെ കുടുംബം രക്ഷപ്പെട്ടത് സര്‍വ ബാത്ത് റൂമുകളുടെയും പൈപ്പുകള്‍ തുറന്ന് വച്ച് വെള്ളം ഒഴുക്കിയിട്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ബുദ്ധിയുണര്‍ന്നപ്പോള്‍ രക്ഷപ്പെട്ട കുടുംബത്തിന്റെ കഥ കൂടിയാണിത്. തന്റെ ആറ് വയസുകാരിയായ മകള്‍, ബോയ്ഫ്രണ്ട് എന്നിവര്‍ക്കൊപ്പമായിരുന്നു നടാഷ 11ാം നിലയില്‍ പെട്ട് പോയിരുന്നത്.

ആളിപ്പടരുന്ന അഗ്‌നി തന്റെ ഫ്ളാറ്റിനെ ഏത് നിമിഷവും വിഴുങ്ങുമെന്നും മരണം തൊട്ടടുത്തെത്തിയെന്നും തിരിച്ചറിഞ്ഞ നിമിഷത്തില്‍ അതില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള മാര്‍ഗമാലോചിച്ചപ്പോള്‍ ബുദ്ധിയില്‍ തെളിഞ്ഞതായിരുന്നു പൈപ്പ് തുറന്ന് വിടല്‍ എന്ന ആശയം. ജോണ്‍ ലെവിസില്‍ ജോലി ചെയ്ത് വരുകയാണ് നടാഷ. ബാത്ത് റൂമുകളുടെ പൈപ്പുകളെല്ലാം തുറന്ന് വിട്ടതിലൂടെ ഫ്ളാറ്റില്‍ വെള്ളം കയറ്റുകയും തീയ്ക്ക് അവിടേക്ക് കത്തിപ്പടരാന്‍ സാധിക്കാതെ പോവുകയുമായിരുന്നു. തീ പടരുന്ന സാഹചര്യത്തില്‍ ഫ്ളാറ്റിനുള്ളില്‍ തന്നെ ഇരിക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തിലായിരുന്നു നടാഷ പൈപ്പുകള്‍ തുറന്ന് വിട്ടത്. 

90 മിനിറ്റുകള്‍ ഫ്ളാറ്റിനുള്ളിലിരുന്ന ശേഷം പുറത്തിറങ്ങാനുള്ള നിര്‍ദ്ദേശം നടാഷയ്ക്കും കുടുംബത്തിനും ലഭിച്ചിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ ചുട്ട് പഴുത്ത നിലയിലായിരുന്നുവെന്ന് നടാഷ ഓര്‍ക്കുന്നു. വാതിലുകള്‍ കനത്ത താപത്താല്‍ വളഞ്ഞിരുന്നുവെന്നും ജനലുകള്‍ പൊട്ടിപ്പിളരുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും ഇത് ഭയാനകമായ അവസ്ഥയായിരുന്നുവെന്നും നടാഷ വെളിപ്പെടുത്തുന്നു. കനത്ത ചൂടില്‍ നിന്നും തന്റെ മകളെ രക്ഷിക്കാനായി വെള്ളം തുറന്ന് വിട്ട് തണുപ്പിച്ച റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

തങ്ങളെ രക്ഷപ്പെടുത്താനായി നൂറ് പ്രാവശ്യമെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ ചെയ്തിരുന്നുവെന്ന് നടാഷ പറയുന്നു. എന്നാല്‍ ഭാഗ്യവശാല്‍ ഫയര്‍ ക്രൂവിന് മൂവരും താമസിക്കുന്ന ഫ്ളാറ്റിലേക്ക് എത്താന്‍ സാധിക്കുകയും അവരെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. പുക ശ്വസിച്ചത് മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ഇവര്‍ ചികിത്സയിലാണ്. തീപിടിത്തത്തില്‍ 17 പേര്‍ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ മരണം നൂറിലധികം കവിയുമെന്ന ആശങ്ക ശക്തമാകുന്നുണ്ട്. അപകടത്തിന് ശേഷം നിരവധി പേരെ കാണാതായിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (14 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (24 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (31 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (37 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends