തെറ്റായ ഉയരത്തില്‍ പറന്നതിന് എമിറേറ്റ്‌സിന് പിഴയീടാക്കി ചൈന

ദുബായുടെ അന്താരാഷ്ട്ര വിമാന സര്‍വീസായ എമിറേറ്റ്‌സിന് പിഴ ചുമത്തി ചൈന. സുരക്ഷിതമല്ലാത്ത രീതിയില്‍ സര്‍വീസ് നടത്തിയത് കണക്കിലെടുത്താണ് ചൈനയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പിഴ ചുമത്തിയിരിക്കുന്നത്. അടുത്ത ആറുമാസത്തേക്ക് ചൈനയിലേക്ക് പുതിയ റൂട്ടുകള്‍ തുടങ്ങിയതില്‍ നിന്ന് എമിറേറ്റ്‌സിന് വിലക്കെര്‍പ്പെടുത്തിയതിന് പുറമേ 4300 ഡോളര്‍ പിഴയും ഇവര്‍ ചുമത്തിയിട്ടുണ്ട്.
ഏപ്രില്‍ 17നാണ് തെറ്റായ ഉയരത്തില്‍ എമിറേറ്റ്‌സ് പറക്കുകയായിരുന്നു. മറ്റൊന്ന് 18ന് താത്ക്കാലികമായി ബന്ധം വിച്ഛേദിക്കുകയും ചെയ്യുകയായിരുന്നു. ഇവയ്ക്ക് രണ്ടിനുമാണ് ചൈനീസ് അധികൃതര്‍ പിഴ ചുമത്തിയത്.
ചൈനയുടെ ഷിന്‍ജിയാങ് പ്രവശ്യയിലെ ഉരുംഖ്വി നഗരത്തിന് മുകളില്‍ കൂടി പറക്കുകയായിരുന്നു ഇരു വിമാനങ്ങളും.
https://www.facebook.com/Malayalivartha























