വെള്ളത്തില്‍ വീണ മൂങ്ങയുടെ അതിസാഹസികമായ നീന്തല്‍

ഇതുവരെ നീന്തിയിട്ടില്ലാത്തവര്‍ വെള്ളത്തില്‍ വീണാല്‍ എന്തുചെയ്യും. ചിന്തിക്കാന്‍ കൂടി വയ്യ അല്ലെ. നീന്തല്‍ അറിയാത്തവരുടെ കാര്യത്തില്‍ ആണെങ്കില്‍ പിന്നെ പറയണ്ട. എന്നാല്‍ പക്ഷികള്‍ ഒഴുകുന്ന വെള്ളത്തില്‍ വീണാല്‍ എന്താകും. കഴിഞ്ഞ ദിവസം യു.എസിലെ ഒരു കനാലില്‍ വീണ മൂങ്ങയുടെ അതിസാഹസികമായ നീന്തല്‍ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരിക്കുന്നത്.
മലയിടുക്കിലെ കൂട്ടില്‍ നിന്ന് വെളളത്തില്‍ വീണ കുഞ്ഞ് മൂങ്ങയാണ് ഇവിടെ താരമായത്. വിധിക്ക് കീഴടങ്ങാന്‍ അവനും തയ്യാറായില്ല. തന്റെ ചിറകുകള്‍വീശി അവന്‍ ആഞ്ഞു നീന്തി. മരണം തൊട്ടുമുന്നിലെന്തുമ്പോള്‍ പക്ഷികള്‍ നടത്തുന്ന അവസാന പരിശ്രമമാണ് നീന്തലെന്ന് വിദഗ്ധര്‍ പറയും. നനഞ്ഞ തൂവലുകളുമായി പറന്നുയരാന്‍ കഴിയാത്ത അവന്‍ നീന്തി, നീന്തി ഒടുവില്‍ കരപറ്റി. ആ അതി സാഹസികമായ വീഡിയോ കാണാം.
https://www.facebook.com/Malayalivartha























