ജിദ്ദയില്‍ പുതിയ വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ മാസം 22 ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥനത്തില്‍ ആരംഭിക്കും. ഈ വിമാനത്താവളത്തിലൂടെ വര്‍ഷം തോറും ദശലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
പുതിയ വിമാനത്താവളത്തിനോട് ചേര്‍ന്ന് മക്ക, മദീന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ടാക്സി, ബസ് സ്റ്റാന്‍ഡ്, പാര്‍ക്കിങ് തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. 36 ബില്ല്യന്‍ സൗദി റിയാല്‍ മുതല്‍ മുടക്കിയാണ് പുതിയ വിമാനത്താവളം നിര്‍മ്മിച്ചത്. പല രാജ്യങ്ങളില്‍ നിന്നും 110 കമ്പനികളുടെ 21,000 എന്‍ജിനീയര്‍മാര്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. 136 മീറ്റര്‍ ഉയരമുള്ള കണ്‍ട്രോള്‍ ടവറാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. ഇതു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കണ്‍ട്രോള്‍ ടവറാണ്.
https://www.facebook.com/Malayalivartha
























