വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം

വടകര ഓര്‍ക്കാട്ടേരിയില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ഇബ ബ്രൈഡ്, ഏറാമല ബാങ്ക് നീതി സ്‌റ്റോര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല, രജീഷിന്റെ ഫ്രൂട്ട് സ്റ്റാള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് തീപിടിച്ചത്. വടകര, നാദാപുരം എന്നിവിടങ്ങളിലെ അഞ്ച് അഗ്‌നിശമന സേനാ സംഘങ്ങള്‍ എത്തി തീ അണച്ചു. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























