Widgets Magazine
21
Aug / 2018
Tuesday
Forex Rates:

1 aed = 19.01 inr 1 aud = 51.36 inr 1 eur = 80.46 inr 1 gbp = 89.53 inr 1 kwd = 230.40 inr 1 qar = 19.18 inr 1 sar = 18.62 inr 1 usd = 69.84 inr

EDITOR'S PICK


വല്യപപ്പയ്ക്ക് ഇന്‍സുലിന്‍ വാങ്ങൻ വീട്ടുകാർ പറഞ്ഞുവിട്ടു; കൗതുകം തോന്നി ഹെലികോപ്റ്ററിന് കൈ കാണിച്ച യുവാവിനെ രക്ഷിച്ച് ഹെലികോപ്റ്റില്‍ കയറ്റി തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഇറക്കിവിട്ടു: ഇരുപത്തെട്ടുകാരനെ രക്ഷിക്കാനെടുത്ത എഫേര്‍ട്ടിന് വ്യോമസേനയ്‌ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയോളം


ബോണറ്റിനുള്ളില്‍ കയറിയിരുന്നത് പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പ്


കല്യാണ മാസത്തിലെ ശുഭ മുഹൂര്‍ത്തങ്ങള്‍ ആര്‍ക്കും വേണ്ട; മഴക്കെടുതിയില്‍ വലഞ്ഞ് വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവച്ചു; പല വധൂവരന്‍മാരും ദുരിതാശ്വാസക്യാമ്പില്‍; മക്കളുടെ വിവാഹത്തിനായി ഒരുക്കി വച്ച സര്‍വതും നഷ്ടപ്പെട്ടവരുടെ വേദന കരളലിയിപ്പിക്കുന്നത്


"വീട്ടിനുള്ളിൽ നിന്ന് മാത്രം കൊന്നത് 35 പാമ്പുകളെ" വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുകൾ; പത്ത് തവണ കഴുകിയാലും വീട്ടിനുള്ളിൽ താമസിക്കാൻ കഴിയാത്തത്ര ദുർഗന്ധം:സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയത് കിണറ്റിലേയ്ക്ക്! പ്രളയക്കെടുതിയിൽപ്പെട്ട് വീട്ടിനുള്ളിലേയ്ക്ക് തിരിച്ചുകയറിയ ഒരു ഗൃഹനാഥയുടെ ഞെട്ടിക്കുന്ന അനുഭവം ഇങ്ങനെ...


ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല

ഒരുമാസം കഴിഞ്ഞു കിരീടാവകാശി എംബിഎസിനെ പുറം ലോകം കണ്ടിട്ട്; കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍: എം ബി എസിനെ പുറത്തു കാണിക്കാതെ സൗദി

24 MAY 2018 04:41 PM IST
മലയാളി വാര്‍ത്ത

ഇറാനിലെ മാധ്യമങ്ങളാണ് ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത് സൗദിയുടെ ബദ്ധശത്രുവാണ് ഇറാന്‍ . സൗദിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ലോകത്തിന്റെ കയ്യടി നേടിയ ആളാണ് എംബിഎസ്. അടിച്ചമര്‍ത്തപ്പെട്ട സൗദി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയും അഴിമതിക്കെതിരെ പോരാടിയും ഒക്കെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന എംബിഎസിനെ പുറം ലോകം കണ്ടിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ഏപ്രില്‍ 21ന് ശേഷം സല്‍മാന്‍ രാജകുമാരനെ ആരും കണ്ടിട്ടില്ല. എന്നാല്‍ സല്‍മാന്‍ രാജകുമാരന്‍ ആ ദിവസങ്ങളില്‍ നടന്ന ഭരണ അട്ടിമറിയില്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം.

റിയാദില്‍ ഏപ്രില്‍ 21ന് നടന്ന ആക്രമണത്തില്‍ രണ്ട് ബുള്ളറ്റെങ്കിലും എംബിഎസിന്റെ ശരീരത്തില്‍ തറച്ചിട്ടുണ്ടെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാന്റെ ഖയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപോ ഏപ്രില്‍ അവസാനം സൗദി സന്ദര്‍ശിച്ചിരുന്നു. പോംപോയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമായിട്ട് കൂടി പോംപോയെ സ്വീകരിക്കുന്ന എംബിഎസിനെ എവിടെയും കണ്ടില്ല. എന്നാല്‍ രാജകുമാരന്റെ ഫോട്ടോ പുറത്ത് വിട്ടു കൊണ്ട് ഈ വാര്‍ത്ത സൗദി നിഷേധിച്ചിട്ടുണ്ട്. ഏപ്രില്‍ 21ന് സൗദി രാജകൊട്ടാരത്തില്‍ ആയുധം കൊണ്ടുള്ള ആക്രമണം ഉണ്ടായതായും കൊട്ടാരത്തിന്റെ ഗേറ്റിന് സമീപമുള്ള ഡ്രോണ്‍ വെടിവെച്ചിട്ടതായുമെല്ലാം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. റിയാദിലെ കൊട്ടാരത്തിന് പുറത്ത് ശക്തമായ വെടിവെയ്പ്പ് നടന്നിരുന്നു എന്ന് അവകാശപ്പെടുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അന്ന് നടന്ന ഭരണ അട്ടിമറിയില്‍ സല്‍മാന്‍ രാജകുമാരന്‍ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകുമെന്നുമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ ഊഹിച്ചു പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന നിരവധി തെളിവുകളും ഇവര്‍ നിരത്തുന്നു.

സൗദിയിലെ അഴിമതിക്കെതിരെ നിരന്തരം പോരാടിയ ആളാണ് എംബിഎസ്. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഡസന്‍ കണക്കിന് രാജകുമാരന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മുതിര്‍ന്ന ബിസിനസുകാരുമെല്ലാം തടങ്കലില്‍ ആയിരുന്നു. മുഖം നോക്കാതെയുള്ള എംബിഎസിന്റെ നടപടി ലോകശ്രദ്ധ നേടിയിരുന്നു. സൗദിയിലെ സാധാരണക്കാര്‍ക്ക് പോലും പ്രിയങ്കരനാണ് എംബിഎസ്. അതുകൊണ്ട് തന്നെ എംബിഎസിന്റെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. എംബിഎസ് എവിടെ പോയി എന്ന് പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചോദിക്കുന്നു. കഴിഞ്ഞ 30 ദിവസമായി എംബിഎസിനെ കാണാനില്ലെന്നതിന് ഇതടക്കം നിരവധി തെളിവുകള്‍ ഉണ്ടെന്നും ഇതെല്ലാം പൊതുജനങ്ങളില്‍ നിന്നും സൗദി കൊട്ടാരം മറച്ചു വയ്ക്കുകയാണെന്നും ഖയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പോംപോ സൗദി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നെങ്കിലും അതിലെവിടെയും എംബിഎസിനെ കാണാനേ ഇല്ലായിരുന്നു. ഇതെല്ലാം എംബിഎസ് അപകടപ്പെട്ടിട്ടുള്ളതിനാലാണെന്നാണ് ഇറാന്‍ സമര്‍ത്ഥിക്കുന്നു. പോംപോയുടെ സന്ദര്‍ശനത്തില്‍ എംബിഎസിന്റെ അസാന്നിധ്യമുള്ളപ്പോഴും കിങ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദും വിദേശകാര്യ മന്ത്രി അഡല്‍ അല്‍ ജുബൈറും ചിത്രത്തില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാദങ്ങളെ എല്ലാം ഖണ്ഡിച്ച് എംബിഎസ് ഒരു മീറ്റിംങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ് രാജകുമാരന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍. എംബിഎസ് കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് ആന്‍ഡ് ഡവലപ്‌മെന്റ് അഫയേഴ്‌സ് മീറ്റിങില്‍ അധ്യക്ഷം വഹിക്കുന്ന ഫോട്ടോയാണ് ഇദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ എംബിഎസ് ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല എന്ന ചോദ്യവും പൊതുജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ കഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സഹായിക്കും: കേരളത്തിന് പിന്തുണയുമായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദീപക് സാവന്ദ്  (13 minutes ago)

കാബൂളിൽ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണം; രണ്ടു പേർക്ക് പരിക്കേറ്റു  (29 minutes ago)

എ​ട്ടു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയ ശേ​ഷം ക​ഴു​ത്തറു​ത്ത് കൊ​ല​പ്പെ​ടു​ത്തി; ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി മുഖ്യപ്രതികൾക്ക് വ  (52 minutes ago)

അമേരിക്കയിൽ മലയാളി എഞ്ചിനീയർ വെടിയേറ്റ് മരിച്ച നിലയിൽ  (1 hour ago)

കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം സ്ഥാപിക്കും, കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയ  (1 hour ago)

കോൺക്രീറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം  (1 hour ago)

പ്രളയത്തെ അതിജീച്ച ജനങ്ങള്‍ക്കു ആശ്വാസവുമായി ഫയര്‍ ഫോഴ്സ് ; അഗ്നിശമന മേധാവിയുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങി അഗ്നിസുരക്ഷാസേനാംഗങ്ങള്‍  (1 hour ago)

വീടുകൾക്ക് നിറമുള്ള മേൽക്കൂരകൾ  (1 hour ago)

പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ലോട്ടറി ആരംഭിക്കും  (2 hours ago)

പാർലെമെൻറ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയം കളിക്കാൻ തീരുമാനിച്ച് കേന്ദ്രം ; കേരളത്തിന്റെ യഥാർത്ഥ അവസ്ഥ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് വ്യക്തമാക്കി കണ്ണന്താനം ; കേന്ദ്രത്തിന് പുറം ത  (2 hours ago)

കേരളത്തിലേതിന് സമാനമായ പ്രളയം മഹാരാഷ്ട്രയിലും ഗോവയിലും ; ഗാഡ്ഗിൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ കേരളത്തിലേതിന് സമാനമായ പ്രളയമുണ്ടാകുമെന്ന് മാധവ് ഗാഡ്ഗിലിന്റെ മുന്ന  (2 hours ago)

കുളിമുറി മനോഹരമാക്കാം  (2 hours ago)

പ്രതിഷേധം ശക്തം...യുഎന്‍ സഹായം കേന്ദ്രം തള്ളി; സന്തോഷം പ്രകടിപ്പിച്ച് ടിജി മോഹന്‍ദാസ്  (2 hours ago)

പ്രളയക്കെടുതികളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കണമെന്ന് കളക്ടര്‍ വാസുകി  (3 hours ago)

മഴയുടെ താണ്ഡവത്തിൽ വിറങ്ങലിച്ച് കുടക് ; കേരളത്തിന് 500 കോടി അനുവദിച്ച പ്രധാനമന്ത്രി കുടക്​ ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി എച്ച്​ഡി ക  (3 hours ago)

Malayali Vartha Recommends