Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

ഡോ. സവിതയുടെ ആത്മാവ് സാക്ഷി: ഗര്‍ഭഛിദ്രത്തിന് അയര്‍ലാന്‍ഡ് ജനതയുടെ അംഗീകാരം

26 MAY 2018 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയര്‍ലന്‍ഡിലെ ഹിതപരിശോധനയില്‍ വന്‍ വിജയം ഉറപ്പായി. ഇതുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണു പ്രവചിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഭൂരിപക്ഷം കേന്ദ്രങ്ങളിലും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ വോട്ടാണു മുന്നില്‍. രാജ്യം ചരിത്രം കുറിക്കാനൊരുങ്ങുകയാണെന്ന് ഇന്ത്യന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലീയോ വരാഡ്കറും പ്രഖ്യാപിച്ചു.

രാജ്യത്തെ പ്രധാന പാര്‍ട്ടികളൊന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ രംഗത്തിറങ്ങിയിരുന്നില്ല. മറിച്ച് വ്യക്തിപരമായിരുന്നു പ്രചാരണങ്ങള്‍. പ്രധാനമന്ത്രി ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കൊപ്പമായിരുന്നു. എക്‌സിറ്റ് പോളുകളിലൊന്ന് 68 ശതമാനം വിജയമാണ് 'യെസ്' അനുകൂലികള്‍ക്കു പ്രവചിച്ചത്; രണ്ടാമത്തെ എക്‌സിറ്റ് പോളില്‍ 69 ശതമാനവും. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഭരണഘടനയില്‍ എപ്രകാരമുള്ള ഭേദഗതിയായിരിക്കും വരികയെന്ന ചര്‍ച്ചയും ശക്തമായിക്കഴിഞ്ഞു.

അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നല്‍കുന്ന ഭരണഘടനാഭേദഗതി 1983ലാണ് രാജ്യത്തുണ്ടായത്. പല ദശകങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യക്കാരിയായ യുവതി ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു അത്.

അയര്‍ലന്‍ഡിലെ വോട്ടെടുപ്പ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാകുന്നതില്‍ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. 'സവിതയ്ക്കു നീതി ലഭിച്ചു. എന്റെ മകള്‍ക്കു സംഭവിച്ചത് മറ്റാര്‍ക്കും ഇനി സംഭവിക്കരുത്. ഈ ചരിത്ര നിമിഷത്തില്‍ അയര്‍ലന്‍ഡിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല'– സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു. 

'നമ്മുടെ ഉത്തരം യെസ്' ആണ് എന്നു വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എക്‌സിറ്റ് പോളുകളിലെ ഫലവുമായി 'ഇറ്റ്‌സ് എ യെസ്' എന്ന വമ്പന്‍ തലക്കെട്ടോടെയാണ് അയര്‍ലന്‍ഡിലെ ഏറ്റവും പ്രചാരമുള്ള പത്രം 'ഐറിഷ് ഇന്‍ഡിപെന്‍ഡന്റ്' ശനിയാഴ്ച പുറത്തിറങ്ങിയത്. #ീേഴലവേലൃളീൃ്യല െഎന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങായി. പ്രാദേശിക സമയം രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 11 മണിയോടെ മിക്ക പോളിങ് സ്‌റ്റേഷനുകളിലും 70 ശതമാനത്തിലേറെയായിരുന്നു 'യെസ്' വോട്ടുകള്‍. 

അതിനിടെ, ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന 'ടമ്‌ലവേല8വേ' വിഭാഗം തോല്‍വി സമ്മതിച്ചു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഭരണഘടന മാറിയാലും ഗര്‍ഭച്ഛിദ്ര ഭീകരത എന്ന യാഥാര്‍ഥ്യം അങ്ങനെതന്നെ നില്‍ക്കുമെന്നും അവര്‍ പ്രതികരിച്ചു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോള്‍ത്തന്നെ ഗര്‍ഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായാണു ടമ്‌ലവേല8വേ രംഗത്തിറങ്ങിയത്.

റോമന്‍ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015ല്‍ ഹിതപരിശോധനയിലൂടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് 61 ശതമാനം പേരാണ് സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (59 seconds ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (16 minutes ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (27 minutes ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (35 minutes ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (1 hour ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (1 hour ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (2 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (2 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (3 hours ago)

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹ  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (3 hours ago)

Malayali Vartha Recommends