Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സി.പി.എമ്മും കോണ്‍ഗ്രസും അവസരവാദികളും ആദര്‍ശശൂന്യരുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു, ഈ അവസരവാദ കൂട്ടുകെട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നത്

05 MARCH 2019 03:55 PM IST
മലയാളി വാര്‍ത്ത
സി.പി.എമ്മും കോണ്‍ഗ്രസും അവസരവാദികളും ആദര്‍ശശൂന്യരുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. പശ്ചിമബംഗാളില്‍ ഏഴു സീറ്റുകളില്‍ പരസ്പരം സഹായിക്കാന്‍ ഇരുവരും തയ്യാറായതിലൂടെ അതാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും ഈ അവസരവാദപരമായ കൂട്ടുകെട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നത്. അതിനെ തോല്‍പ്പിച്ച് തുന്നം പാടിപ്പിക്കാന്‍ ജനം സഹകരിക്കുമെന്നും ശ്രീധരന്‍പിള്ള വിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിലെ പ്രബുദ്ധരായ ജനത കോമ (കോണ്‍ഗ്രസ്സ്- മാര്‍ക്‌സിസ്റ്റ്) കൂട്ടുകെട്ടിന്റെ പിന്നിലെ രാഷ്ട്രീയ വഞ്ചന തിരിച്ചറിയുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കോണ്‍ഗ്രസിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും രാഷ്ട്രീയ അധ:പനത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് കോണ്‍ഗ്രസ്സ്- മാര്‍ക്‌സിസ്റ്റ് മുന്നണിയിലൂടെ പുറത്തു വരുന്നത്. സുസ്ഥിരഭരണം കാഴ്ചവെക്കാനെന്ന അവകാശവാദത്തിന്റെ് പൊള്ളത്തരമാണ് ഇവിടെ പുറത്താവുന്നതെന്നും പിള്ള പറഞ്ഞു. ബംഗാളില്‍ ആറ് സിറ്റിംഗ് സീറ്റുകളില്‍ പരസ്പ്പരം മത്സരിക്കേണ്ടെന്ന ധാരണയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഇന്നലെയാണ് എത്തിയത്. ബി.ജെ.പി ബംഗാളിലെ രണ്ടാമത്തെ പാര്‍ട്ടിയായി വളര്‍ന്ന സാഹചര്യത്തിലാണ് സഖ്യമില്ലാതെ ധാരണയിലെത്താന്‍ തീരുമാനിച്ചത്. ഇത് സി.പി.എമ്മിന് വലിയ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. എന്നാലും ബി.ജെ.പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തറപറ്റിക്കാന്‍ ഇത്തരത്തിലൊരു നീക്ക് പോക്ക് അത്യാവശ്യമാണ്. 

42 ലോക്‌സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്. സിപി.എം മുപ്പത് സീറ്റ് വരെ വിജയിച്ചിരുന്നതാണ്. കഴിഞ്ഞ തവണ രണ്ട് സീറ്റാണ് ലഭിച്ചത്. അത്രയ്ക്ക് മോശമായ അവസ്ഥയിലാണ് സി.പി.എമ്മും ഇടത്പക്ഷവും. കോണ്‍ഗ്രസിനാകട്ടെ പഴയതില്‍ നിന്ന് സ്ഥിതി മെച്ചപ്പെടാനായി. സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ നിയമസഭാ സീറ്റുകളുണ്ട്. ബി.ജെ.പിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് അകന്നതോടെ കൂടുതല്‍ പ്രതീക്ഷ കോണ്‍ഗ്രസിനാണ് ഉള്ളത്. ഇരുകൂട്ടരുടെയും വോട്ട് ഭിന്നിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിനൊപ്പം നിന്നാലെ തങ്ങള്‍ക്ക് രക്ഷയുള്ളെന്ന് സി.പി.എമ്മം ബംഗാള്‍ ഘടകവും വിലയിരുത്തുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയെ കോണ്‍ഗ്രസിന്റെ സഹായത്തോടെ രാജ്യസഭാ എം.പിയാക്കാന്‍ നീക്കം നടന്നിരുന്നു. കേന്ദ്രകമ്മിറ്റി അതിന് തടയിടുകയായിരുന്നു.

ബംഗാളിലെ ധാരണ തൃപുരയില്‍ ഉണ്ടാകുമോ എന്ന കാര്യം സി.പി.എമ്മും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരാണ് സി.പി.എമ്മിനെ അവിടെ തറപറ്റിച്ചത്. കോണ്‍ഗ്രസ് വോട്ട് ബി.ജെ.പിക്കാണ് ചെയ്തത്. കേരളത്തില്‍ കോണ്‍ഗ്രസുമായി യാതൊരുതരത്തിലുമുള്ള നീക്ക് പോക്കും പാടില്ലെന്ന ഉറച്ചനിലപാടിലാണ് സി.പി.എം. ബി.ജെ.പിയുടെ ബി ടീമായി കോണ്‍ഗ്രസ് അധപ്പതിച്ചെന്നും ശബരിമലവിഷയത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് കെ.പി.സി.സി അംഗീകരിച്ചില്ലന്നുമാണ് ആക്ഷേപം. എന്നിട്ട് കോണ്‍ഗ്രസുമായി ബംഗാളില്‍ കൈകോര്‍ക്കുന്നത് സി.പി.എമ്മിന് വലിയ നാണക്കേടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി ഇത് ആയുധമാക്കുകയും ചെയ്യും. 
   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends