Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സമരക്കാരെയും അക്രമികളെയും നേരിടാൻ പുതിയ രീതികളുമായി കേരള പോലീസ്; അപകടകരമായ പരിശീലന മുറകളിൽ മാറ്റം വരുത്താനൊരുങ്ങുന്നു

06 MARCH 2019 04:59 PM IST
മലയാളി വാര്‍ത്ത

പോലീസുകാരുടെ പരിശീലന മുറകളിൽ മാറ്റം വരുത്താനൊരുങ്ങുന്നു. സമരക്കാരെയും കലാപകാരികളെയും നേരിടാന്‍ ലാത്തിചാര്‍ജില്‍ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ അടിക്കുന്നത് ഒഴിവാക്കാനായാണ് ഇത്തരത്തിലൊരു പുതിയ തീരുമാനം അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.

സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നവരെയും, ആക്രമണങ്ങള്‍ സൃഷ്ടിക്കുന്നവരെയും നേരിടുന്നതിന് പുതിയ പരിശീലന മുറകളാകും പോലീസുകാരെ അഭ്യസിപ്പിക്കുക. സമരക്കാരെ തടയാന്‍ തല, കഴുത്ത്, മുഖം, വയര്‍ തുടങ്ങിയ ഭാഗങ്ങളിലാണു പൊലീസ് ആക്രമിച്ചിരുന്നത്. പുതിയ പരിശീലനമുറ നടപ്പിലാകുന്നതോടെ പഴയ രീതി പാടെ ഉപേക്ഷിക്കും.

പുതിയ രീതി അനുസരിച്ച്‌ സമരക്കാരെ നേരിടാന്‍ പൊലീസുകാരെ മാനസികവും ശാരീരികവുമായി തയാറാക്കുകയും ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണം തടയാന്‍ സജ്ജരാക്കുകയും ചെയ്യും. ബ്രിട്ടിഷ് ഭരണകാലത്തെ ലാത്തി, കൈത്തോക്ക് പരിശീലന മുറകള്‍ പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ലാത്തതിനാല്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായി അഡ്മിനിസ്ട്രേഷന്‍ ഡിഐജി കെ.സേതുരാമന്‍ ഐപിഎസിനെ ചുമതലപ്പെടുത്തിയിരുന്നു.


ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് എഡിജിപി എസ്.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ചതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കുകയായിരുന്നു. ഓഫിസര്‍മാരുടെ പരിശീലനം നൂറു ദിവസത്തിനകം പൂര്‍ത്തിയാക്കാനും ഡിജിപി നിര്‍ദേശം നല്‍കി. തോക്കുകള്‍ ഉപയോഗിക്കുവാന്‍ രാജ്യാന്തര നിലവാരത്തില്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കും. പുതിയ പരിശീലന മുറകള്‍ ഉടന്‍ തന്നെ പ്രയോഗികമാകുമെന്നാണ് വിലയിരുത്തല്‍.

കലാപങ്ങളും സമരങ്ങളും നേരിടാനുള്ള കേരള പൊലീസിന്റെ പരിശീലന മുറകള്‍ സ്വാതന്ത്ര്യസമരത്തെ നേരിടാനായി ബ്രിട്ടിഷുകാര്‍ 1931ല്‍ രൂപീകരിച്ചതാണ്. സമരക്കാരെ തടയാന്‍ തല, കഴുത്ത്, മുഖം, വയര്‍ തുടങ്ങിയ ഭാഗങ്ങളിലാണു പൊലീസ് ആക്രമിച്ചിരുന്നത്. പുതിയ പരിശീലനമുറ നടപ്പിലാകുന്നതോടെ ഈ രീതി ഒഴിവാകും. സമരക്കാരെ നേരിടാന്‍ പൊലീസുകാരെ മാനസികവും ശാരീരികവുമായി തയാറാക്കുകയും ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണം തടയാന്‍ സജ്ജരാക്കുകയും ചെയ്യും.

സേനയുടെ നിയന്ത്രണത്തിനു വോയിസ് കമാന്‍ഡിനു പുറമേ സിഗ്നലുകളും വിസിലും ഉപയോഗിക്കും. സമരക്കാരെ നേരിടുന്ന എല്ലാ പൊലീസുകാര്‍ക്കും ഹെല്‍മറ്റും ഷീല്‍ഡും ഷിന്‍ ഗാര്‍ഡുമില്ല. ഇതു നിര്‍ബന്ധമാക്കും. അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ഏര്‍പ്പെടുത്തും. ജനക്കൂട്ടത്തെയോ, നേതാക്കളെയോ അറസ്റ്റു ചെയ്യാന്‍ പ്രത്യേക പരിശീലനം ഇപ്പോഴില്ല. ഇനി ഉണ്ടാകും.

കലാപം നിയന്ത്രിക്കാനുള്ള പുതിയ പരിശീലനത്തിന്റെ ഗുണങ്ങള്‍

രാജ്യത്തെ നിയമങ്ങളും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്ന പരിശീലനമുറകളായിരിക്കും. ചെറിയ അളവിലുള്ള സേനയെ ഉപയോഗിച്ച് വിവിഐപി സുരക്ഷയും അക്രമാസക്തരായ ജനക്കൂട്ടത്തെയും നേരിടാനാകും. ജനത്തിനും പൊലീസിനും ഏല്‍ക്കുന്ന പരുക്കുകള്‍ കുറയും. ശരിയായ പരിശീലനത്തിലൂടെ, വെടിവയ്പ്പിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനാകും

ആയുധപരിശീലനത്തിലെ പ്രധാന മാറ്റങ്ങള്‍

തോക്ക് ഉപയോഗിക്കാനുള്ള ഇപ്പോഴത്തെ പരിശീലനം കാലപ്പഴക്കം ചെന്നതാണെന്നു സമിതി വിലയിരുത്തി. പുതുതായി കൊണ്ടുവരുന്ന പരീശീലനരീതി രാജ്യാന്തര നിലവാരത്തിലുള്ളതാണ്. പരിശീലനസമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ശരീരത്തിന്റെ ഇടതു ഭാഗത്താണ് ആയുധങ്ങള്‍ ധരിക്കുന്നത്. ഓരോ ഉദ്യോഗസ്ഥന്റെയും സൗകര്യമനുസരിച്ച് ഇടതു, വലതു ഭാഗങ്ങളില്‍ ആയുധം സൂക്ഷിക്കാന്‍ കഴിയുന്ന രീതിയില്‍ പരിശീലന മുറകള്‍ മാറ്റും. ശരീരത്തിന്റെ ഇടതുവശത്ത് ആയുധം തൂക്കുന്നതിനാല്‍ വേഗത്തില്‍, കൃത്യമായി ആയുധം ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ഇത് ഒഴിവാക്കാനാകും. ആയുധം ഉപയോഗിച്ചുള്ള പരിശീലനത്തിന് രാജ്യാന്തര മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends