Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കി. വിവാദമായ ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് അദ്ദേഹം സഭാനേതാക്കള്‍ക്ക് ഉറപ്പ് നല്‍കി

06 MARCH 2019 06:26 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കി. വിവാദമായ ചര്‍ച്ച് ആക്ട് നടപ്പാക്കില്ലെന്ന് അദ്ദേഹം സഭാനേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ക്രിസ്ത്യന്‍ സഭകളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കളോട് വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, യൂജിന്‍ എച്ച് പെരേര തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയത്. 

2006- 211 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന് മുമ്പില്‍ ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയമപരിഷ്‌കാര കമീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരിഷ്‌ക്കാര കമ്മീഷന്‍ ജസ്റ്റിസ് കെ.ടി തോമസ് സര്‍ക്കാരുമായി ആലോചിക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് ആക്ട് കുത്തിപ്പൊക്കിയത് സര്‍ക്കാരിനെ ലക്ഷ്യമിട്ടാണെന്ന് പിണറായിക്ക് മനസിലായി. സഭകള്‍ക്കെതിരെ ജസ്റ്റിസ് കെ.ടി തോമസ് പ്രതികരിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും മുന്‍കൂട്ടി കണ്ടു. അങ്ങനെയാണ് സഭാനേതാക്കളുമായി ചര്‍ച്ച നടത്തിയത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസും ഹൈന്ദവ സംഘടനകളും ഇടഞ്ഞ് നില്‍ക്കുമ്പോള്‍ ക്രൈസ്തവ സഭകളെ കൂടെ പിണക്കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സി.പി.എം വിലയിരുത്തി. അതിനാലാണ് തിടുക്കപ്പെട്ട് സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തിയത്. 

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് സഭാനേതൃത്വങ്ങള്‍ കോണ്‍ഗ്രസുമായി അകന്നത്. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പോലും ചില മെത്രാന്‍മാര്‍ വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല. ആ അവസരം എല്‍.ഡി.എഫ് മുതലെടുത്തു. പിറവം പള്ളിയിലേത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് യാക്കോബായ സഭയ്ക്ക് അവര്‍ ഉറപ്പ് നല്‍കിയിരുന്നെന്നാണ് അരമന രഹസ്യം. പിണറായി അധികാരത്തിലേറിയ ശേഷം തങ്ങള്‍ക്ക് നാഥനുണ്ടായെന്നാണ് യാക്കോബായ സഭാ നേതൃത്വം പറഞ്ഞത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും സഭകള്‍ സര്‍ക്കാരിനൊപ്പം നിന്നു. എന്നാല്‍ പിറവം , അങ്കമാലി പള്ളി തര്‍ക്കങ്ങളും കോടതിവധി നടപ്പാക്കുന്നതിലെ അലംഭാവവും സഭകളെ സി.പി.എമ്മില്‍ നിന്നകറ്റി. അതിന് പിന്നാലെയാണ് ചര്‍ച്ച് ആക്ട് വന്നത്. 

സഭകളെ കയ്യിലെടുക്കുന്നതിന്റെ ഭാഗമായാണ് വീണാ ജോര്‍ജ്ജ് എം.എല്‍.എയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചത്. ശബരിമല വിഷയത്തെ തുടര്‍ന്ന് പത്തനംതിട്ടയിലെ ഹൈന്ദവര്‍ക്കിടയില്‍ എല്‍.ഡി.എഫിനെതിരെ വലിയ പ്രതിഷേധമാണുള്ളത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമായ പത്തനംതിട്ടയില്‍ വീണ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യും പ്രത്യേകിച്ച് അവരുടെ ഭര്‍ത്താവ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭാ സെക്രട്ടറിയാണ്. ആ ബന്ധം വഴി മറ്റ് സഭകളിലും സ്വാധീനം ഉറപ്പിക്കാനാകുമെന്ന് കരുതുന്നു. സിറ്റിംഗ് എം.പി ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ട ഡി.സി.സി തന്നെ രംഗത്തെത്തിയിട്ടുണ്ട്. അതും ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends