Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എൽഡിഎഫിൽ നിന്നും ഒരു കക്ഷിയും പോകില്ല, അത്തരം പ്രതീക്ഷകൾ ആരും വച്ചു പുലർത്തേണ്ട; ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള സി.പി.എം സ്ഥാനാര്‍ഥികളെ ശനിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

06 MARCH 2019 06:21 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഒൻപത് ശനിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളിയാഴ്ച ഇടതുമുന്നണി യോഗത്തില്‍ സീറ്റ് വിഭജനത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും മുന്നണിയില്‍ ഘടകകക്ഷികളുടെ എണ്ണം കൂടിയതിനാല്‍ സീറ്റുകള്‍ക്ക് വേണ്ടി അവരും ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിൽ നിന്നും ഒരു കക്ഷിയും പോകില്ല. അത്തരം പ്രതീക്ഷകൾ ആരും വച്ചു പുലർത്തേണ്ട. ആരെങ്കിലും ഇങ്ങോട്ട് വന്നാൽ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എൽഡിഎഫ്. പി.ജെ.ജോസഫ് എൽഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് അദ്ദേഹം കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ഭാഗമായി നിൽക്കുവല്ലേ എന്നായിരുന്നു കോടിയേരിയുടെ മറുപടി. സ്ഥാനാർഥികളായി പലരുടെയും പേരുകൾ മാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ഇതൊക്കെ വാസ്തവമാണോ എന്ന് പട്ടിക പുറത്തുവരുമ്പോൾ അറിയാം. മത്സരിക്കണമെന്ന് താത്പര്യമുള്ളവർ പേരുകൾ പ്രചരിപ്പിക്കുന്നുണ്ട്. പാർട്ടി നേതൃത്വം ഇവരുടെ പേരുകൾ പരിഗണിച്ചിട്ടു പോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലോക്‌സഭ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. ജയിക്കാന്‍ സാധ്യതയുള്ളവരെ സ്ഥാനാര്‍ഥികളാക്കും. ലോക്‌സഭ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ ലഭിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗംചേര്‍ന്ന് ചര്‍ച്ച ചെയ്യും. ശേഷം പൊളിറ്റ്ബ്യൂറോയുടെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂ-കോടിയേരി വിശദീകരിച്ചു. സിറ്റിങ് എം.പിമാരും എം.എല്‍.എമാരും മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എല്ലാസ്ഥാനാര്‍ഥികളെയും മാര്‍ച്ച് ഒന്‍പതിന് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സ്ഥാനാർഥികൾ 20 മണ്ഡലത്തിലും വിജയം നേടുമെന്ന് ഉറപ്പാണ്. തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു സാധ്യതയുമില്ല. എൽഡിഎഫ്-യുഡിഎഫ് പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇടതുപക്ഷം പ്രയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫിലെ ഘടകകക്ഷികളിൽ ചിലർ സീറ്റ് ആവശ്യമുന്നയിച്ചിട്ടുണ്ട്. എല്ലാ പാർട്ടികൾക്കും സീറ്റ് ചോദിക്കാൻ അർഹതയുമുണ്ട്. സ്ഥാനാർഥികളെ ഉഭയകക്ഷി ചർച്ചയിലൂടെ എൽഡിഎഫ് നേതൃത്വം തീരുമാനിക്കുമെന്നും ഭിന്നസ്വരങ്ങളുണ്ടാകില്ലെന്നും അദ്ദേഹം വ്യക്താമാക്കി.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിൽ വൻ അഴിമതിയുണ്ട്, സർക്കാർ നൽകിയ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം അദാനിക്ക് തീറെഴുതി നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പകൽകൊള്ളയാണ് നടക്കുന്നതെന്നും ഒരു രൂപ പോലും മുടക്കുമുതല്ലിലാതെ അദാനിക്ക് കോടികൾ ലഭിക്കുന്ന ഇടപാടാണിതെന്നും തിരുവനന്തപുരത്തെ എംപിയാണ് ഇതിന് ഇടനില നിന്നതെന്ന് സംശയിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends