Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനി രണ്ടിലൊന്നറിയാതെ പിന്നോട്ടില്ല ! ; പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ

06 MARCH 2019 06:32 PM IST
മലയാളി വാര്‍ത്ത

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിലപാട് കടുപ്പിച്ച് ഇന്ത്യ. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ ഇതുസംബന്ധിച്ച പുതിയ പ്രമേയം കൊണ്ടുവരും. മുന്‍കാലങ്ങളില്‍ 3 തവണ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അധികാരമുള്ള ചൈന ഇടപെട്ട് അതു തള്ളിക്കളയുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് യുഎസും ബ്രിട്ടനും ഫ്രാന്‍സും കഴിഞ്ഞയാഴ്ച പ്രമേയം കൊണ്ടുവന്നിരുന്നു.

ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ മസൂദ് അസ്ഹറിന് രാജ്യാന്തര തലത്തില്‍ യാത്രാ വിലക്ക് ഉണ്ടാകും. സ്വത്തുക്കള്‍ മരവിപ്പിക്കും ആയുധങ്ങള്‍ കൈവശം വയ്ക്കാനാകില്ല. ഇങ്ങനെയൊരു നീക്കം നടന്നാല്‍ അതു പാക്കിസ്ഥാന് ശക്തമായ അടിയാകും. സ്വന്തം രാജ്യത്ത് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ അവര്‍ക്കാകില്ല. അസ്ഹറിനെ ആഗോള ഭീകരനാക്കി മുദ്രകുത്തുന്ന നിര്‍ദേശം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തുന്നത് ഇതു നാലാം തവണയാണ്.

2009ല്‍ ഇന്ത്യ ഈ നിര്‍ദേശവുമായി എത്തിയിരുന്നു. 2016ല്‍ പി3 രാജ്യങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുടെ പിന്തുണയോടെ ഇന്ത്യ വീണ്ടും ഈ നിര്‍ദേശം വച്ചു. പഠാന്‍കോട്ട് ആക്രമണത്തിനു പിന്നാലെയാണിത്. 2017ലും പി3 രാജ്യങ്ങളുടെ പിന്തുണയോടെ നിര്‍ദേശം കൊണ്ടുവന്നു. എന്നാല്‍ എല്ലാത്തവണയും വീറ്റോ അധികാരമുള്ള ചൈന ഈ നിര്‍ദേശത്തെ തള്ളുകയായിരുന്നു. പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിച്ച് രക്ഷാസമിതി പ്രസ്താവനയിറക്കിയിരുന്നു. ഈ പ്രസ്താവനയെ ചൈനയ്ക്കും പിന്തുണയ്‌ക്കേണ്ടി വന്നു.സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തില്‌വിറങ്ങലിച്ച് നിലക്കുകയാണ് രാജ്യം.

ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകഴിഞ്ഞു. പല്‌വാമ ആക്രണവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏറ്റവും കൂടുതല് ഉയര്ന്ന് കേള്ക്കുന്ന പേരുകളിലൊന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്മസൂദ് അസ്ഹറിന്റേതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയെ വേട്ടയാടുന്ന ഈ കൊടും കുറ്റവാളിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ചൈനയുള്പ്പടെയുള്ള രാജ്യങ്ങള് 1999 ഡിസംബറില് ഇന്ത്യന് എയരലൈന്‌സ് വിമാനമായ ഐസി 814 കാഠ്മണ്ഡുവിലനിന്ന് ഡലഹിയിലേക്കുള്ള യാത്രാമദ്ധ്യേ തീവ്രവാദികളറാഞ്ചിയപ്പോഴാണ് ഇന്ത്യന് ജയിലില്കഴിഞ്ഞിരുന്ന മൗലാന മസൂദ് അസ്ഹര് എന്ന ഭീകരവാദിയെ ലോകമറിയുന്നത്. ഇയാളുടെ മോചനം ആവശ്യപ്പെട്ടു റാഞ്ചിയ വിമാനത്തെ തീവ്രവാദികള് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാരവിമാനത്താവളത്തിലേക്കാണ് കൊണ്ടുപോയത്.

189 യാത്രക്കാരുമായി റാഞ്ചപ്പെട്ട വിമാനത്തെ ലഹോര് വിമാനത്താവളത്തിലേക്ക് കൊണ്ടുപോവാനാണ് തീവ്രവാദികള് ആവശ്യപ്പെട്ടതെങ്കിലും പാകിസ്താനിലെ ലഹോര് വിമാനത്താവളത്തിലഇറങ്ങാന്അനുമതി ലഭിക്കാഞ്ഞതിനെ തുടര്ന്ന് കാണ്ഡഹാര്‌വിമാനത്താവളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സംഭവത്തില് കേന്ദ്രസര്ക്കാറിന്റെ ഒരു അനുരഞ്ജന ശ്രമങ്ങള്ക്കും വഴങ്ങാതിരുന്ന തീവ്രവാദികള്ക്ക് വഴങ്ങി കൊടും ഭീകരന് മൗലാന മസൂദ് അസ്ഹറിനെ വിട്ടു നല്കാന് ഇന്ത്യ നിര്ബന്ധിതരായി. അന്നാണ് പാക് തീവ്രവാദികള് മൗലാന മസൂദ് അസ്ഹറിന് നല്കുന്ന വില ലോകം മനസിലാക്കുന്നത്. പിന്നീട്പഠാന്‌കോട്ട് ആക്രമണത്തിന് ശേഷമാണ് ആ പേര് വീണ്ടും ഉയര്ന്ന് കേട്ടത്. കണ്ഡഹാറില് മോചിപ്പിക്കപ്പെട്ടതിന് ശേഷമാണ് മസുദ് അസഹര് പഠാന്‌കോട്ട് ആക്രമണത്തിന് പിന്നില് പ്രവര്ത്തിച്ച ജെയിഷെ മുഹമ്മദ്ദ് എന്ന തീവ്രവാദി സംഘടനക്ക് രൂപം കൊടുക്കുന്നതും ഇന്ത്യക്കെതിരെ നിരവധി ആക്രമണങ്ങള്ക്ക് പദ്ധതിയിടുന്നതും.

1968ല് പാകിസ്താനിലെ ബഹാവല്പ്പൂരില് ജനിച്ച മസൂദ് അസ്ഹര് 1994ലാണ് തീവ്രവാദ പ്രവര്ത്തനങ്ങള്ക്കായി ഇന്ത്യയിലെത്തുന്നത്. പോര്ച്ചുഗീസ് പാസ്‌പോര്ട്ട് ഉപയോഗിച്ചായിരുന്നു കടന്നുകയറ്റം. തീപ്പൊരിപ്രസംഗത്തിലൂടെ ആളുകളെ ആകര്ഷിക്കാന് കഴിവുള്ള അസ്ഹറിന്റെ പ്രധാനപ്രവര്ത്തന മേഖല കശ്മീരായിരുന്നു. ഹര്ക്കത്തുള് മുജാഹിദ്ദീന് എന്ന നിരോധിത സംഘടനയില് പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് ഇയാള് അറസ്റ്റ് ചെയ്യപ്പെടുന്നത്. ആറ് വര്ഷത്തോളം ഇയാള് ഇന്ത്യന് ജയിലിലുണ്ടായിരുന്നു.

അസ്ഹറിന്റെ മോചനത്തിനായി പാകിസ്താന് ശ്രമിച്ചെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല. അസ്ഹര് ഒരു പാക് പത്രപ്രവര്ത്തകനാണെന്നും അദ്ദേഹത്തെ വെറുതെവിടണമെന്നുമായിരുന്നു പാകിസ്താന്റെ ആവശ്യംപിന്നീടാണ് 1999ല് ഇന്ത്യന് എയര്‌ലൈന്‌സ് വിമാനം റാഞ്ചുന്നതും അസ്ഹര് മോചിപ്പിക്കപ്പെടുന്നതും. മോചിപ്പിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ തന്നെ കറാച്ചിയിലെ ഒരു പള്ളിക്ക് മുന്നില് വലിയൊരു സംഘം ജനങ്ങളെ അസ്ഹര് അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ഇന്ത്യയെയും അമേരിക്കയെയും തകര്ക്കുന്നത് വരെ പോരാടുകയെന്നതായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.

ഇന്ത്യയില് നിന്ന് കശ്മീരിനെ മോചിപ്പിക്കാനും അഹ്വാനം ചെയ്തുഅതിനുശേഷം 2000ത്തിലാണ് ജെയിഷെ മുഹമ്മദ് എന്ന ഭീകരസംഘടനക്ക് രൂപം നല്കുന്നത്. തൊട്ടടുത്ത വര്ഷം തന്നെ ജെയ്‌ഷെ പ്രധാനപ്പെട്ട രണ്ട് ആക്രമണങ്ങള് നടത്തി. 2001 ഒക്ടോബറില് ശ്രീനഗറിലെ ജമ്മു കാശ്മീര് അസംബ്ലിക്ക് നേരെയായിരുന്നു ആദ്യത്തേതെങ്കില് രണ്ടാമത്തേത് ഇന്ത്യന് പാര്‌ലമെന്റിന് നേരെ തന്നെയായിരുന്നു. 2002ല് അമേരിക്കന് പത്രപ്രവര്ത്തകനായ ഡാനിയല് പേളിനെ അസ്ഹറിന്റെ അടുത്ത അനുയായിയായ ഷെയ്ഖ് അഹമദ് സയിദ് ഒമറിന്റെ നേതൃത്വത്തില് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയപ്പോഴാണ് ജെയ്്‌ഷെക്കെതിരെ അമേരിക്ക നിലപാടെടുക്കുന്നത്. അസ്ഹറിനായി തട്ടിക്കൊണ്ടുപോയ ഇന്ത്യന് എയര്‌ലൈന്‌സ് വിമാനത്തില് ഒരു അമേരിക്കക്കാരനുണ്ടായിരുന്നുവെന്നും അതുകൊണ്ട് അസ്ഹറിനെ പിടികൂടേണ്ടത് അത്യാവശ്യമാണെന്നും വളരെ വൈകിയാണെങ്കിലും അമേരിക്ക ആവശ്യപ്പെട്ടു. എന്നാല് പാകിസ്താന് ഈ ആവശ്യത്തോട് സഹികരിച്ചിരുന്നില്ല.

2008ലെ മുംബൈ സ്‌ഫോടന പരമ്പര, 2016ലെ പത്താന്‌കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസ്ഹറാണ്.മുംബൈ ആക്രമണത്തെ തുടരന്ന് ഒരു വര്ഷം വീട്ടു തടങ്കലില്ആക്കിയതൊഴിച്ചാല് ഒരു നിയമനടപടിയും പാകിസ്ഥാന് കൈക്കൊണ്ടില്ല. അസ്ഹറിനെ ഭീകരരുടെ പട്ടികയില് പെടുത്തണമെന്നഇന്ത്യയുടെ ആവശ്യം നടപ്പിലായില്ല. നിലവിലെ സാഹചര്യങ്ങളില് കൂടുതല്‌രാജ്യങ്ങളുടെ പിന്തുണ നേടി ഈ ആവശ്യം വീണ്ടുമുയര്ത്താനാണ് ഇന്ത്യയുടെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends