കൊടും ചൂടില്‍ കേരളം പൊള്ളിത്തുടങ്ങി... കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുത് ബാലാവകാശ കമ്മീഷന്‍

കഠിനമായ ചൂട് ഉയരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന വിധത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷ് നിര്‍ദേശിച്ചു. ഇറുകിയ യൂണിഫോം, സോക്‌സ്, ഷൂസ്, ടൈ, തലമുടി ഇറുകി കെട്ടുക തുടങ്ങിയവ യൂണിഫോമിന്റെ ഭാഗമാണെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
സിബിഎസ്ഇ സ്‌കൂളുകളില്‍ പകല്‍ 9.30 മുതല്‍ 1.30 വരെ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളവും ഇടയ്ക്ക് ആവശ്യമെങ്കില്‍ ഇന്‍വിജിലേറ്ററുടെ നിരീക്ഷണത്തില്‍ പ്രാഥമിക സൗകര്യവും ഒരുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
കഠിനമായ ചൂടില്‍ കര്‍ശനമായ വ്യവസ്ഥകളോടെ നടത്തുന്ന പരീക്ഷ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സിബിഎസ്ഇക്കുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരീക്ഷാ ഹാളിലും ക്ലാസ് മുറികളിലും ഫാനുകള്‍, കുടിവെള്ളം തുടങ്ങിയവ സജ്ജീകരിക്കണം.
ചിക്കന്‍പോക്‌സ്, അഞ്ചാംപനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേകം സംവിധാനം ഉറപ്പു വരുത്തണം. അമിതമായ ക്ഷീണം, പനി എന്നിവയ്ക്ക് അടിയന്തര ചികിത്സ നല്‍ കാന്‍ മുന്‍കരുത സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























