Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റ് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യം നിലനില്‍ക്കേ പാര്‍ട്ടിയും സിനിമാ ലോകവും; ഇന്നസെന്റിനെ മത്സരിപ്പിക്കരുതെന്ന് സംവിധായകന്‍ ഡോ. ബിജു

07 MARCH 2019 10:14 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്‍ ഇന്നസെന്റിനെ സംബന്ധിച്ച് അത്ര ശുഭമല്ല. തനിക്ക് താത്പര്യമില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രം വീണ്ടും മത്സരിക്കുമെന്ന് ഇന്നസെന്റ് പെട്ടുപോയിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി പറയില്ല എന്ന് മാത്രമല്ല ഇന്നസെന്റിനെ മത്സരിപ്പിക്കരുതെന്നാണ് പാര്‍ട്ടി തീരുമാനവും. ഇന്നസെന്റിനെതിരെ മണ്ഡലം കമ്മറ്റിയില്‍ തന്നെ പടയൊരുക്കം ശക്തമാണ് എന്നാണ് വിവരം. അതിനിടെ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് സിനിമാ രംഗത്ത് നിന്നും എതിര്‍പ്പുമായി സംവിധായകന്‍ ഡോ. ബിജുവും.

സ്ത്രീ വിരുദ്ധ നിലപാടുള്ള ഒരു പിന്തിരിപ്പന് സീറ്റ് നല്‍കുന്നതിലൂടെ ഇടതുപക്ഷം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ബിജുവിന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതിഷേധം ബിജു അറിയിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് ബിജു ചോദിക്കുന്നു.

മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഇന്നസെന്റ് സ്വീകരിച്ച നിലപാട് പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നെന്നും ബിജു പറയുന്നു. കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തിയ ഒരു സംഘടനയായ അമ്മയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് എംപിയയായിരിക്കുമ്പോള്‍ പോലും സ്വീകരിച്ച നിലപാട് പ്രതിഷേധപരമായിരുന്നെന്ന് ബിജു ആരോപിക്കുന്നു.

നേരത്തേ രണ്ടാം തവണ മത്സരിക്കാനില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയരുന്നു എങ്കിലും ഇത്തവണയും ചാലക്കുടിയില്‍ മത്സരിപ്പിക്കാന്‍ താരത്തെ തന്നെ സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. അതേസമയം ഇന്നസെന്റിന് അവസരം നല്‍കരുതെന്ന് വ്യക്തമാക്കി ചാലക്കുടി മണ്ഡലം കമ്മറ്റി തന്നെ രംഗത്ത് വന്നിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇന്നസെന്റിന് വിജയസാധ്യത ഇല്ലെന്നും പകരം പി രാജീവിനെയോ, സാജു പോളിനെയോ മല്‍സരിപ്പിക്കാനാണ് ആവശ്യം.

ഇന്നസെന്റിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും ലോക്‌സഭാ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം കമ്മിറ്റിക്ക് കൂടി താല്‍പ്പര്യമുള്ള വ്യക്തികളെയാകണം മല്‍സരിപ്പിക്കേണ്ടതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു വന്ന പ്രധാന ആശയം. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഎം തയ്യാറാക്കിയതിലാണ് ഇന്നസെന്റിനെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കാന്‍ തീരുമാനം എടുത്തത്. ചാലക്കുടിയിലോ എറണാകുളത്തോ മത്സരിപ്പിക്കാനായിരുന്നു തീരുമാനം.

ഡോ. ബിജുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

സമകാലിക കേരളത്തില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഒട്ടേറെ കാര്യങ്ങളില്‍. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ നിലപാടുകള്‍ തന്നെയാണ് ഇടത് പക്ഷം ഉയര്‍ത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലര്‍ത്തിയിരുന്നത്.

നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തില്‍ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തികഞ്ഞ അത്ഭുതം ഉണ്ട്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends