Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മനംമാറാതെ സുകുമാരന്‍നായര്‍... തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ശബരിമലയും ചര്‍ച്ച് ബില്ലും ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം; എന്‍.എസ്.എസിനെ മെരുക്കാന്‍ മുന്നാക്കസംവരണം, കര്‍ഷക വായ്പകള്‍ക്കു മൊറട്ടോറിയം, പിന്നാക്കക്കാരുടെ ആശങ്ക പരിഹരിക്കാന്‍ ശ്രമം

07 MARCH 2019 11:13 AM IST
മലയാളി വാര്‍ത്ത

എത്രവേഗമാണ് മലയാളികള്‍ എല്ലാം മറക്കുന്നത്. ശബരിമല, ചര്‍ച്ച് ബില്‍, പെരിയ കൊലപാതകം, കര്‍ഷക ആത്മഹത്യ.... തെരഞ്ഞെടുപ്പ് അടുക്കും തോറും മലയാളികള്‍ മറക്കാനായി പൊടിക്കയ്യുമായാണ് സിപിഎം എത്തുന്നത്. മുന്നാക്ക സംവരണത്തിനു പിന്നാലെ, കര്‍ഷകര്‍ക്കായും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകുകയാണ്. 2014ല്‍ മാര്‍ച്ച് അഞ്ചിനാണു തെരഞ്ഞെടുപ്പു കമ്മിഷന്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്. അതു കണക്കുകൂട്ടിയാണ് ബുധനാഴ്ചകളില്‍ നടത്താറുള്ള മന്ത്രിസഭാ യോഗം ഒരു ദിവസം നേരത്തേ ചേര്‍ന്ന് കര്‍ഷകരുടെ വായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായുണ്ടായ കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്നലെ ഇടുക്കിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തിന്റെ മുന കൂടി ഒടിച്ചാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. കര്‍ഷകര്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം പ്രഖ്യാപിച്ചെന്നാണു സര്‍ക്കാരിന്റെ നിലപാട്.

കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളെ കേന്ദ്രനയങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ഇടതുമുന്നണിയുടെ നീക്കം. നോട്ട് നിരോധനം, ജി.എസ്.ടി. തുടങ്ങിയവയാണു കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നു.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സി.പി.എമ്മും സര്‍ക്കാരും തള്ളുകയാണ്. കാര്‍ഷിക വായ്പകളല്ല, ഭവന/വിദ്യാഭ്യാസ വായ്പകളാണ് കര്‍ഷകരുടെ പ്രതിസന്ധിക്കു കാരണമെന്നും സര്‍ക്കാര്‍ പറയുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളിയാല്‍ ഗുണം ലഭിക്കുക ചെറുവിഭാഗത്തിനു മാത്രമായിരിക്കും. അതുകൊണ്ടാണ് കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്.എസിന്റെ ദീര്‍ഘകാല ആവശ്യം നിറവേറ്റുന്ന തീരുമാനവും ഇന്നലെയുണ്ടായി. സാമ്പത്തികസംവരണം എന്ന ആശയം എന്‍.എസ്.എസ്. മുന്നോട്ടുവച്ചിട്ട് കാലമേറെയായി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം എല്ലാ ജാതിയിലും പെട്ടവര്‍ക്കു ബാധകമാണെങ്കില്‍, കേരളത്തില്‍ അതു മുന്നോക്ക സമുദായത്തിലുള്ളവര്‍ക്കു മാത്രമാക്കി. കെ.എ.എസിന്റെ മൂന്ന് സ്ട്രീമുകളിലും സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ പിന്നാക്കക്കാരുടെ ആശങ്ക പരിഹരിച്ച് ഒപ്പം നിര്‍ത്താനും പിണറായി ശ്രമിച്ചു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാര നിര്‍ദേശങ്ങളുമായി ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് എന്‍എസ്എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കമ്മിഷന്‍ കഴിഞ്ഞ 19ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചതായി കാണുന്നില്ലെന്നും ഇത് മുന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുക, ക്ഷേമകാര്യങ്ങള്‍ ശുപാര്‍ശ ചെയ്യുക, മുന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള അപേക്ഷ പരിശോധിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുക തുടങ്ങിയ നടപടികള്‍ എടുക്കുന്നതിനാണു സര്‍ക്കാര്‍ കമ്മിഷനെ ചുമതലപ്പെടുത്തിയത്.

അതേസമയം ചര്‍ച്ച് ബില്ലും ചര്‍ച്ചയാകുകയാണ്. ചര്‍ച്ച് ബില്‍ നടപ്പിലാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും നിയമ പരിഷ്‌കരണ കമ്മിഷന്റെ നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നത്. ചര്‍ച്ച് ബില്ലിന്റെ കരട് രേഖ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സഭാ നേതൃത്വങ്ങളും െ്രെകസ്തവ സഭകളും നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. ചര്‍ച്ച് ബില്‍ ഭരണഘടന അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമെന്നാണ് ആരോപണം. തത്പരകക്ഷികളുടെയും പ്രസ്ഥാനങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ അടിച്ചേല്‍പിക്കുകയാണ് ബില്ലിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മറ്റൊരാപണം. പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ െ്രെകസ്തവ സഭാ മേലധ്യക്ഷന്‍മാരുടെ തീരുമാന പ്രകാരം പള്ളികളില്‍ പ്രതിഷേധ പ്രമേയം വായിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends