Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇഷ്ടമില്ലാത്തച്ചി, തൊട്ടതെല്ലാം കുറ്റം എന്ന പഴഞ്ചൊല്ല് പോലെയായി ചാലക്കുടിയിലെ ഇന്നസെന്റിന്റെ രണ്ടാമൂഴം. മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചെങ്കിലും ചാലക്കുഴി മണ്ഡലം കമ്മിറ്റി തോല്‍ക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്

07 MARCH 2019 08:23 PM IST
മലയാളി വാര്‍ത്ത

ഇഷ്ടമില്ലാത്തച്ചി, തൊട്ടതെല്ലാം കുറ്റം എന്ന പഴഞ്ചൊല്ല് പോലെയായി ചാലക്കുടിയിലെ ഇന്നസെന്റിന്റെ രണ്ടാമൂഴം. മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചെങ്കിലും ചാലക്കുഴി മണ്ഡലം കമ്മിറ്റി തോല്‍ക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം അവര്‍ സംസ്ഥാനനേതൃത്വത്തിന്റെ തലയില്‍ വെച്ച് കെട്ടിക്കഴിഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെയോ, മുന്‍ പെരുമ്പാവൂര്‍ എം.എല്‍.എ സാജു പോളിനേയോ മത്സരിപ്പിക്കണം എന്നായിരുന്നു അവരുടെ ശുപാര്‍ശ. ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റി യോഗത്തില്‍ ഇന്നസെന്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

ഇന്നസെന്റിന് മത്സരിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആദ്യതവണ മത്സരിച്ചത്. പി.സി ചാക്കോയ്‌ക്കെതിരെ പാര്‍ട്ടിയുടെ ഏത് നേതാവ് മത്സരിച്ചാലും അന്ന് ജയിക്കുകമായിരുന്നു. പക്ഷെ, കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഇന്നസെന്റ്് മത്സരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. കൈരളി ടി.വിയുടെ ചെയര്‍മാനും ഇടത്പക്ഷ സഹയാത്രികനുമായ നടന്‍ മമ്മൂട്ടി വഴിയാണ് ഇക്കാര്യം ഇന്നസെന്റിനെ അറിയിച്ചത്. അങ്ങനെ ഇന്നസെന്റ് സമ്മതം അറിയിക്കുകയായിരുന്നു. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിക്കുകയും മുന്‍ എം.പി ചെലവഴിക്കാതെ കിടന്ന തുക ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളിലും മറ്റും ഇന്നസെന്റിന്റെ പ്രാതിനിധ്യം വളരെ കുറവായിരുന്നു.

ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്കും മുന്നണിക്കും നാണക്കേടാവുമെന്നാണ് ചാലക്കുടിയിലെ എല്‍.ഡി.എഫ് വിലയിരുത്തിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ശ്രമിച്ചത് തെരഞ്ഞെടുപ്പ് വിഷയമാകുമെന്നും മണ്ഡലം കമ്മിറ്റി ആശങ്കപ്രകടിപ്പിച്ചു. അമ്മ പ്രസിഡന്റ് എന്ന നിലയില്‍ സ്ത്രീവിരുദ്ധമായ നടപടികളാണ് ഉണ്ടായത്. ദിലീപിനെ പുറത്താക്കുന്ന കാര്യത്തിലടക്കം അലംഭാവം കാട്ടി. ആക്രമണത്തിനിരയായ നടിക്ക് പിന്തുണ ഉറപ്പാക്കുന്നതിനും കഴിഞ്ഞില്ല. എം.എല്‍.എമാരായ മുകേഷും ഗണേഷും എം.പിയായ ഇന്നസെന്റും പാര്‍ട്ടിക്കും മുന്നണിക്കും നാണക്കേടുണ്ടാക്കി. തുടങ്ങിയ ആരോപണങ്ങളും മണ്ഡലത്തിലെ പാര്‍ട്ടിക്കാര്‍ ഉന്നയിക്കുന്നു.

എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ മത്സരിപ്പിക്കണമെന്ന് ചാലക്കുടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും അതേ ആവശ്യം എറണാകുളം മണ്ഡലം കമ്മിറ്റിയും മുന്നോട്ട് വെച്ചു. എറണാകുളത്തുകാരുടെ ആവശ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പിന്നെയുള്ളത് സാജു പോള്‍ മാത്രമായിരുന്നു. ജിഷ വധക്കേസില്‍ ബലിയാടായ ആളാണ് സാജുപോള്‍. അതിനാല്‍ സാജു പോളിനെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാനനേതൃത്വം തയ്യാറായില്ല. ഇന്നസെന്റ് തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി അടക്കം ആവശ്യപ്പെട്ടു. എന്നാല്‍ പ്രാദേശികഘടകം എതിരഭിപ്രായം ഉന്നയിച്ചതിനാല്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends