Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറും മതിലും തകര്‍ത്തു മുന്നേറി.... തളയ്ക്കാന്‍ കൊണ്ടുവന്ന ആന വിരണ്ടോടി നാട്ടില്‍ ഭീതി വിടര്‍ത്തി; അവസാനം പാപ്പാന്‍ മനു ആനയെ തളച്ചതിങ്ങനെ

10 MARCH 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ചൂട് മനുഷ്യനേയും മൃഗങ്ങളേയും ഒരുപോലെ ബാധിക്കുകയാണ്. അതിനാല്‍ തന്നെ പല ആനകളും ഇടയുന്നുണ്ട്. നിരവധി പേര്‍ മദമിളകിയ ആനയുടെ ആക്രമണത്തില്‍ അടുത്തിടെ മരിച്ചിരുന്നു. എന്നാല്‍ മദപ്പാടിളകുമ്പോഴും പാപ്പാനോടുള്ള ആനയുടെ സ്‌നേഹം കഥകളില്‍ മാത്രമള്ള ഇപ്പോഴുമുണ്ട്. അതിന് സമാനമായ സംഭവമാണ്അയ്യപ്പന്റെ നാടായ പന്തളത്ത് ഉണ്ടായത്.

അമ്പലത്തിലെ ഉത്സവ എഴുന്നള്ളിപ്പു കഴിഞ്ഞു തളയ്ക്കാന്‍ കൊണ്ടുവന്ന ആന വിരണ്ടോടി. സമീപമുണ്ടായിരുന്ന കാറും തട്ടയില്‍ ജ്യോതി ഭവനില്‍ യശോധരന്റെ വീടിന്റെ മതിലും തകര്‍ത്തു . ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ നരിയാപുരത്തു നിന്നു തുമ്ബമണ്‍ മുട്ടം വരെ ആന വിരണ്ടോടി.തുടര്‍ന്ന് പന്തളം പത്തനംതിട്ട റോഡില്‍ എത്തി തുമ്പമണ്‍ വഴി രാവിലെ 7 മണിയോടെ മുട്ടം താഴത്ത് എത്തി റോഡിനു കുറുകെ നിലയുറപ്പിച്ചു.

ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിലും വൈദ്യുതി തൂണിലും കുത്തി.വെണ്‍മണി കോയിപ്പുറത്ത് ഗോപാലകൃഷ്ണന്‍ നായരുടെ നീലകണ്ഠന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ഇതോടെ ഈ റോഡിലെ ഗതാഗതം തടസപ്പെട്ടു. തുമ്ബമണ്ണിലേക്ക് വരുന്ന വഴി മൂന്ന് വൈദ്യുതി തൂണുകളും കുത്തിമറിക്കാന്‍ ശ്രമം നടത്തി.

ആനയ്‌ക്കൊപ്പം മേല്‍നോട്ടക്കാരനായ മുടിയൂര്‍ക്കോണം സ്വദേശി അഖിലും സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആന നാട്ടില്‍ ആളെ ബഹളമുണ്ടാക്കുന്ന ഘട്ടത്തിലാണ് മുന്‍ പാപ്പാന്‍ മനു ഇതറിയുന്നത്. മനു ഓടിയെത്തുമ്പോള്‍ കലിതുള്ളി നില്‍ക്കുന്ന കൊമ്പനേയാണ് കാണുന്നത്. സര്‍വവും ഇളക്കിമറിച്ച് നാട് തന്നെ മറിക്കുന്ന അവസ്ഥ. മനുവാകട്ടെ രണ്ടും കല്‍പ്പിച്ച് മുന്നില്‍ കയറി നിന്നു... ആന മനുവിന്റെ നേരെ തിരിഞ്ഞു. കുത്താനായി പായുന്ന ആന. മനു അലറി വിളിച്ചു... മോനെ നീലകണ്ഠാ അടങ്ങെടാ... എന്നെ കൊന്നിട്ട് പൊയ്‌ക്കോ.... മുന്‍പാപ്പാന്റെ സങ്കടം കണ്ടിട്ടോ എന്തോ പിന്നെ ആന ചലിച്ചില്ല. ദേഷ്യമെല്ലാം പൂഴിയിളക്കി തീര്‍ത്തു. ആന വഴങ്ങുന്നെന്ന് കണ്ട പാപ്പാന്‍ മനു ആനയെ സ്‌നേഹത്തോടെ അടുത്തുള്ള റബര്‍ തോട്ടത്തില്‍ തളച്ചു. തുടര്‍ന്ന് പഴവും ഓലയും കുടിക്കാന്‍ വെള്ളവും നല്‍കി. സമീപമുള്ള കിണറുകളില്‍ നിന്നു വെള്ളം കോരിയെത്തിച്ച് ശരീരം തണുപ്പിച്ചു. ഇതോടെ സ്‌നേഹ പ്രകടനമായി. ഇതെല്ലാം നാട്ടുകാര്‍ കൗതുകത്തോടെയാണ് കണ്ടത്.

കോട്ടയത്ത് കുളിപ്പിക്കാന്‍ കിടത്തുമ്പോള്‍ ആനയുടെ അടിയിലേക്കു തെന്നി വീണ് മരിച്ച പാപ്പാന്റെ കഥ എല്ലാവര്‍ക്കുമറിയാം. പാപ്പാന്‍ അരുണ്‍പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ ചെരിപ്പുകളിലൊന്നു തുമ്പിക്കൈയോടു ചേര്‍ത്തു പിടിക്കുന്ന ഭാരത് വിശ്വനാഥന്‍ എന്ന ആനയുടെ കാഴചയും കണ്ണീരുണര്‍ത്തുകയാണ്. ചെരിപ്പുകളിലൊന്ന് തുമ്പിക്കൈയില്‍ എടുത്ത ശേഷം കൊമ്പോടു ചേര്‍ത്തു പിടിച്ചു. താഴെപ്പോകുമ്പോള്‍ വീണ്ടും എടുത്തു തുമ്പിക്കൈയില്‍ വയ്ക്കും. ഇതിനിടെ പാപ്പാന്മാരില്‍ ഒരാള്‍ ചെരിപ്പെടുത്തു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആന സമ്മതിച്ചില്ല. കണ്ടു നിന്നവരെ കരയിച്ച രംഗം കൂടിയായിരുന്നു ഇത്.

പാപ്പാന്‍ വീണത് അറിയാതെയാണ് ആന നിലത്തിരുന്നത്. കുളിപ്പിക്കുന്നതിനിടെ കിടക്കാന്‍ നിര്‍ദേശിച്ച് അരുണ്‍ വടികൊണ്ട് ആനയുടെ ദേഹത്ത് തട്ടി. ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപം നിന്നിരുന്ന അരുണ്‍ കാലു തെന്നി ആനയുടെ അടിയിലേക്ക് വീഴുകയായിരുന്നു. പാപ്പാന്‍ വീണത് അറിയാതെ പിന്‍കാല്‍ മടക്കി കിടന്ന ആനയുടെ അടിയില്‍പെട്ട അരുണ്‍ തല്‍ക്ഷണം മരിച്ചു. പാപ്പാന്‍ അടിയില്‍പെട്ടതറിഞ്ഞ ആന പൂര്‍ണമായും കിടക്കാതെ മുന്‍കാലുകളില്‍ ഉയര്‍ന്നു നിന്നു. അങ്ങനെ ഒരിക്കലും തീരാത്തതാണ് ആനക്കഥ... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (5 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (5 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (5 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (5 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (5 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (5 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (6 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (6 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (6 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (6 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (7 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (7 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (7 hours ago)

Malayali Vartha Recommends