Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂരിന്‍ ധീര സഖാവിന്റെ മക്കളാ... സ്ഥാനമാനങ്ങളോട് എന്നും അകലം പാലിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ പി. ജയരാജന്‍; മക്കള്‍ ജീവിക്കുന്നത് ഹോട്ടല്‍ പണി ചെയ്തും സെയില്‍സ് മാന്‍ ജോലി ചെയ്തും

10 MARCH 2019 10:34 AM IST
മലയാളി വാര്‍ത്ത

കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോരപ്പൊന്‍ കതിരല്ലോ...
നാടിന്‍ നെടുനായകനല്ലോ പി ജയരാജന്‍ ധീരസഖാവ്...
ചെമ്മണ്ണിന്‍ മാനം കാക്കും നന്മകള്‍ തന്‍ പൂമരമല്ലോ..
ചെങ്കൊടി തന്‍ നേരതു കാക്കും നേരുള്ളൊരു ധീരസഖാവ്...

പി. ജയരാജനെപ്പറ്റി ഇതിലും വലിയ വിശേഷണം വേണ്ടല്ലോ... ജനകീയനായ കണ്ണൂരിന്റെ ജനങ്ങളുടെ മനസായ പി. ജയരാജനെപ്പറ്റി പാടിപ്പുകഴ്ത്തിയ ഈ ഗാനം അവസാനം നേതൃത്വം ഇടപെട്ടാണ് പിന്‍വലിച്ചത്. എതിരാളികള്‍ നിരവധി കുറ്റമാരോപിപ്പിക്കുമ്പോഴും ജയരാജന്റെ ജീവിതം ആരും കാണാതെ പോകരുത്.

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി ജയരാജന്‍ വന്നിരിക്കെ അദ്ദേഹത്തെപ്പറ്റി അടുത്തറിയേണ്ടതുണ്ട്. കേരളത്തിലെ സിപിഎമ്മിന്റെ ശക്തരായ നേതാക്കളെല്ലാം കണ്ണൂരിന്റെ മണ്ണില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൂന്ന് ജയരാജന്മാരും കണ്ണൂര്‍ക്കാരാണ്. എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ക്ക് പിണറായിയേക്കാളും കോടിയേരിയേക്കാളും പ്രിയപ്പെട്ടവന്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണെന്നതില്‍ തര്‍ക്കമില്ല. കണ്ണൂരില്‍ മറ്റൊരു നേതാവിനും ഇല്ലാത്ത സ്വീകാര്യതയാണ് ജയരാജന്. അവര്‍ക്കിപ്പോഴും ജയരാജന്‍ മത്സരിക്കുന്നതിനോട് താത്പര്യമില്ല. തങ്ങളില്‍ ഒരാളായി കഴിയുവാനാണ് ഇഷ്ടം.

ഒരു ചെറിയ നേതാവാണെങ്കിലും മക്കളെ ഉന്നതങ്ങളിലെത്തിയ്ക്കുകയാണ് എല്ലാവരുടേയും ലക്ഷ്യം. കണ്ണൂരിലെ പല നേതാക്കളുടെ മക്കളുടെ പണക്കൊഴുപ്പും വന്‍ ബിസിനസ് ബന്ധങ്ങളുമെല്ലാം പലതവണ ചര്‍ച്ച ചെയ്തതാണ്.

ഇവിടെയാണ് പി ജയരാജന്‍ വ്യത്യസ്തനാവുന്നത്. രണ്ട് ആണ്‍ മക്കളാണ് ജയരാജന്. ജയിന്‍ രാജും ആഷിഷും. രണ്ട് പേരും അച്ഛന്റെ മേല്‍വിലാസത്തില്‍ ബിസിനസോ വിലപിടിപ്പുകളുള്ള കാറുകളോ സ്വന്തമാക്കാത്തവര്‍. സാധാരണ പണിയെടുത്ത് ജീവിക്കുന്നവര്‍.


ജയിന്‍രാജ് ദുബായിലെ ഒരു ഫാന്‍സി ഷോപ്പില്‍ സെയില്‍സ്മാനാണ്. ഇപ്പോള്‍ ജയിന്‍രാജ് നാട്ടിലുണ്ട്. രണ്ടാമത്തെ മകന്‍ ആഷിഷ് തൃശൂരിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ഹോട്ടല്‍ പൂട്ടിയപ്പോള്‍ ജോലി കേരളത്തിന് പുറത്തുള്ള സ്വകാര്യ കമ്പനിയിലേക്ക് മാറി.

ലളിത ജീവിതമാണ് പൊതു പ്രവര്‍ത്തകന് വേണ്ടതെന്ന് പറയുമ്പോള്‍ ആരൊക്കെ അത് പാലിക്കും. ഇവിടെയാണ് പി ജയരാജനെന്ന നേതാവും കുടുംബവും വ്യത്യസ്തരാവുന്നത്.

ഇങ്ങനെയാണ് പി. ജയരാജനെ വാനോളം പുകഴ്ത്തുന്ന വിഡിയോ ആല്‍ബം വന്നത്. ഇത് രാഷ്ട്രീയ ഭേദമന്യേ കേരളം ഏറ്റെടുത്തിരുന്നു. എന്നാല്‍ പി.ജയരാജനെ ധീരസഖാവായും പി.കൃഷ്ണപ്പിള്ളയോടുപമിച്ചും മുന്നേറുന്ന സംഗീത ആല്‍ബം വ്യക്തിക്ക് പ്രാധാന്യം നല്‍കുന്നതും പാര്‍ട്ടി വിരുദ്ധവുമാണെന്ന് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം. വ്യക്തിപൂജ പാര്‍ട്ടി വെച്ചു പൊറുപ്പിക്കാറില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍ ഗാനത്തിന്റെ രചനയിലോ സംവിധാനത്തിലോ തനിക്കൊരു പങ്കുമില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയത്. പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച കണ്ണൂരിന്‍ താരകമല്ലോ ചെഞ്ചോര പൂങ്കതിരല്ലോ എന്ന് തുടങ്ങുന്ന ഗാനം. അതെ എത്ര താഴ്ത്തപ്പെടുന്നുവോ അതുപോലെ ഉയര്‍ത്തപ്പെടും... അതാണ് പി. ജയരാജന്‍. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (20 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (54 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends