Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലേക്ക് വണ്ടി കയറും മുമ്പ്... ഗവര്‍ണറായതോടെ വായ് മൂടിക്കെട്ടിയ കുമ്മനം എല്ലാം മനസില്‍ ഒളിപ്പിക്കുകയായിരുന്നു; രാജി വച്ചതോടെ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മനസ് തുറന്ന് കുമ്മനം രാജശേഖരന്‍; കേരളത്തില്‍ 20 സീറ്റുകളിലും സാധ്യതയുണ്ട്

10 MARCH 2019 10:57 AM IST
മലയാളി വാര്‍ത്ത

ശബരിമല പ്രക്ഷോഭ സമയത്ത് എല്ലാം മനസിലൊതുക്കി മിസോറാം ഗവര്‍ണറായി കഴിയുകയായിരുന്ന കുമ്മനം രാജശേഖരന്‍ എല്ലാം തുറന്നു പറയുകയാണ്. കേരളത്തിലേക്കുള്ള തിരിച്ച് വരവില്‍ ഉപാധികളില്ലെന്നാണ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുന്നത്. മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും ആവശ്യമാണ്. എന്നാല്‍ ശബരിമല വെറുമൊരു മതവിഷയമല്ല. ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടമാണ്. ജനപക്ഷത്ത് നിന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയായിരുന്നുവെന്നും പറഞ്ഞു.

തുറന്ന മനസോടെയാണ് കേരളത്തിലേക്കുള്ള തന്റെ തിരിച്ച് വരവ്. സംഘടനയാണ് തീരുമാനിക്കേണ്ടത് ഞാന്‍ എന്ത് ചെയ്യണമെന്നത്. സംഘടന എന്ത് തീരുമാനിച്ചാലും അത് വഹിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ സേവനം ഞാന്‍ സംഘടനയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്ര നാളത്തെ പൊതു പ്രവര്‍ത്തനത്തില്‍ സംഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചിട്ടുള്ള ആളാണ് താനെന്നും കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഏത് ചുമതല ഏല്‍പിച്ചാലും അതു ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും കുമ്മനം പറഞ്ഞു. ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം അങ്ങേയറ്റം ഭംഗിയായി അച്ചടക്കത്തോടെ നിര്‍വ്വഹിക്കുമെന്നും കുമ്മനം വിശദമാക്കി. ഒരു പ്രതീക്ഷയും വച്ചല്ല കേരളത്തിലേക്ക് വരുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപത് മണ്ഡലങ്ങളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ കൂടിവരികയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും അല്ലാതെ പ്രത്യേകിച്ച് ഒരു മണ്ഡലമല്ല ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മലയാളം പത്രം വായിക്കാന്‍ നിവര്‍ത്തിയില്ല, മിക്കവാറും നെറ്റ് ഡൗണായതിനാല്‍ കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഉടന്‍ തന്നെ അറിയാന്‍ മിസോറാമില്‍ ചെറിയ ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തേക്കുറിച്ച് താന്‍ ബോധവാനാണെന്നും കുമ്മനം പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (19 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (53 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends