മോദി ഭീകരവാദിയെപോലെയാണ്, ജനങ്ങൾ മോദിയെ ഭയപ്പെടുകയാണ്, എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവർക്ക് അറിയില്ല; തെലുങ്ക് നടി വിജയശാന്തിയുടെ പരാമര്‍ശം വിവാദമാവുന്നു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണെന്ന് നടിയും കോൺഗ്രസിന്റെ സ്റ്റാർ ക്യാംപയിനറുമായ വിജയശാന്തി നടത്തിയ പരാമർശങ്ങൾ വിവാദമാവുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ സംസാരിക്കവെയായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം.
'ജനങ്ങൾ മോദിയെ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അവർക്ക് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്'-തെലുങ്ക് ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ വിജയശാന്തി പറഞ്ഞു. 'പൊതുജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷെ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഒരു പ്രധാന മന്ത്രി ഇത് ഒരിക്കലും ചെയ്യാൻ പാടില്ല'- അവർ കൂട്ടിച്ചേർത്തു. നോട്ട് നിരോധനം പോലുള്ള മോദിയുടെ തീരുമാനങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ സംസാരിച്ചത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കും. ജനാധിപത്യത്തെ തിരികെ കൊണ്ട് വരാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും, മോദി ഒരു സ്വേച്ഛാതിപതിയെ പോലെയാണ് ഭരണം നടത്തുന്നത്. അടുത്ത അഞ്ചുവര്‍ഷം കൂടി ഭരിക്കാന്‍ മോദി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ജനങ്ങള്‍ അതിന് സമ്മതിക്കില്ല എന്ന കാര്യം ഉറപ്പാണെന്നും വിജയശാന്തി പറഞ്ഞു. വിജയശാന്തിയുടെ പരാമര്‍ശം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതേസമയം റാലിയിൽ സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്കെതിരെ വിമർശനം നടത്തി. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മോദിയുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്നയാളായി മാറിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























