ജയരാജന്റെ സ്ഥാനാർത്ഥിത്വം അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷി എന്ന നിലയിൽ; കോടിയേരി

വടകരയിൽ പി ജയരാജനെ സ്ഥാനാർത്ഥിയാക്കിയത് അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷി എന്ന നിലയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ആര്‍.എസ്.എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റപ്പെട്ടതാണ്. ഓണനാളിലെ അക്രമത്തില്‍ മൃതപ്രായനായ അദ്ദേഹത്തിനെ ആശുപത്രിയിലെത്തിച്ചു കൈ തുന്നിച്ചേര്‍ക്കുകയായിരുന്നു. തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം . ഇത് ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.
ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാലെ മത്സരിക്കുന്നതില്‍ നിന്നും ഒരാള്‍ക്ക് അയോഗ്യതയുള്ളു. ജയരാജനെതിരെ ഉയര്‍ന്ന ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ വടകരയില്‍ പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നില്‍ അനുചിതമൊന്നുമില്ലെന്നും സി.പി.എം സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ട് കൊണ്ടു സംസാരിക്കവെയാണ് കോടിയേരി പറഞ്ഞത്.
ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടി തള്ളിപ്പറയാതിരിക്കുകയല്ലേയെന്ന ചോദ്യത്തിനു മറുപടി നല്‍കുകവേയാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍.
കണ്ണൂരില്‍ പാര്‍ട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടാകുമെന്നു പറഞ്ഞ കോടിയേരി നേരത്തെയും ജില്ലാസെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. പി ശശിയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയതാണെന്നും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ കോടിയേരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























