അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍... പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ ആവേശത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുകയാണ്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും. ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്നതിനാല്‍ വിപുലമായ ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് പൊതുതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം,ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതു കൂടാതെ രാഷ്ട്രപതി ഭരണം നിലവിലുള്ള ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ബിജെപി അധികാരത്തിലിരിക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തിയേക്കും എന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ടായെങ്കിലും ദില്ലിയില്‍ ബിജെപി പാര്‍ലമെന്റ് പാര്‍ട്ടി യോഗം ഇരുസംസ്ഥാനങ്ങളിലും അഞ്ച് വര്‍ഷത്തെ അധികാരം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മതിയെന്ന ധാരണയിലെത്തിയിരുന്നു.
എന്നാല്‍ കേരളം തിരഞ്ഞെടുപ്പ് എത്തുന്നതിന് മുന്‍പ് തന്നെ ചുവരെഴുത്തും വോട്ട് തേടലും തുടങ്ങിക്കഴിഞ്ഞു. സി പി എം എല്ലാസ്ഥാനാര്‍ഥികഴളെയും നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും സ്ഥാനാര്‍ഥി നിര്‍ണ്ണയ പണിപ്പുരയിലാണ്. തിരുവന്തപുരം മ്ണ്ഡലമാണ് ഏകദേശം മൂന്ന് പാര്‍ട്ടികളിലെയും സ്ഥാനാര്‍ഥികള്‍ ധാരണയായത്. ശബരിമല വിഷയം ആയുധമാക്കിയാകും കേരളത്തില്‍ മുന്നണികള്‍ വോട്ടുതേടുന്നത്.
എന്നാല്‍ പുല്‍മാമയും റഫാലുമാകും കേന്ദ്രത്തിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം കരുതിവച്ചിരിക്കുന്നത്. എന്തായാലും കേരളം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നടക്കാന്‍ ഇനി കാത്തിരിപ്പിന്റെ എത്ര നാളുകള്‍ താണ്ടേണ്ടിവരുമെന്നത് കാണാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി .
https://www.facebook.com/Malayalivartha
























