വനിതാ പൈലറ്റിന് നേരെ അശ്ലീല ആംഗ്യം കാണിച്ച് കൂടെപ്പോരാനുള്ള ക്ഷണവും നല്‍കിയ മണക്കാട് സ്വദേശിയായ ടാക്‌സി ഡ്രൈവർ അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡല്‍ഹി സ്വദേശിനിയായ വനിതാ പൈലറ്റ് ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കവെ അശ്ലീലചുവയോടെ സംസാരിച്ച് കൂടെപ്പോരാനുള്ള ക്ഷണവും നല്‍കി അപമാനിക്കാന്‍ ശ്രമിച്ച ടാക്‌സി െ്രെഡവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഉണ്ണികൃഷ്ണന്‍ നേരത്തെയും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.45നാണ് സംഭവമുണ്ടായത്. താമസിക്കുന്ന ഹോട്ടലിന്റെ ലോബിയില്‍ കമ്ബനി വണ്ടിക്കായി കാത്തിരുന്ന പൈലറ്റിന് നേരെയാണ് ടാക്‌സി െ്രെഡവര്‍ അശ്ലീല ആംഗ്യവും കൂടെപ്പോരാനുള്ള ക്ഷണവും നല്‍കിയത്. െ്രെഡവറുമായി കൊമ്ബു കോര്‍ത്ത പൈലറ്റ് വലിയ തുറ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ വലിയതുറ പോലീസാണ് ടാക്‌സി െ്രെഡവര്‍ക്കെതിരേ കേസെടുത്തത്.
https://www.facebook.com/Malayalivartha
























