Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കുമ്മനം വെറും കുമ്മനമല്ല... സോഷ്യല്‍ മീഡിയയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന കുമ്മനം രാജശേഖന്‍ താണ നിലയില്‍ നിന്നും ജനകീയനായ നേതാവ്

10 MARCH 2019 12:44 PM IST
മലയാളി വാര്‍ത്ത

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുകയാണ്. കുമ്മനത്തിനെതിരേയുള്ള ട്രോളുകള്‍ നിര്‍ത്താനായി സിപിഎം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രോളുകള്‍ കുമ്മനത്തിന് പ്രശസ്തി നേടുമെന്നതാണ് കാരണം.

മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവച്ചതിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് മോഹിച്ച് വരുന്നത് കടിച്ചതും പോകും പിടിച്ചതും പോകുമെന്നാണ്. അതിന് മറുപടിയായി ഒന്നും മോഹിക്കാതെയാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നാണ് കുമ്മനം പറയുന്നത്. വേണമെങ്കില്‍ 5 വര്‍ഷം രാജകീയമായി ഗവര്‍ണറായി ഇരിക്കാമായിരുന്നു. പക്ഷെ സുഖങ്ങള്‍ ത്യജിച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് കുമ്മനം എന്നും ശ്രമിച്ചത്.

പരമസാത്വികനായ കുമ്മനത്തിനെ പറ്റി കളിയാക്കുന്നവര്‍ അദ്ദേഹത്തെപ്പറ്റിയറിയണം. കോട്ടയം പട്ടണത്തില്‍ നിന്ന് ഏകദേശം നാലു കിലോമീറ്റര്‍ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. നിലയ്ക്കല്‍ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളില്‍ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചിരുന്നു.

അദ്ദേഹം പഠിച്ചത് ബസേലിയസ് കോളജിലും സി എം എസ് കോളജിലുമാണെന്നാണ്. ബോട്ടണിയില്‍ ബിരുദമെടുത്ത അദ്ദേഹത്തിന് ജേര്‍ണലിസത്തിലാണ് ബിരുദാനന്തര ബിരുദമുള്ളതെന്നും ട്രോളുന്നവര്‍ മനസിലാക്കുന്നില്ല.

1974ല്‍ കോട്ടയം ദീപികയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കേരളത്തിലെ ഒട്ടേറെ മാധ്യമങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. രാഷ്ട്രവാര്‍ത്ത, കേരളദേശം, കേരളഭൂഷണം, കേരളധ്വനി തുടങ്ങിയ പത്രങ്ങളില്‍ അദ്ദേഹം സബ് എഡിറ്ററായിരുന്നു.

മാധ്യമ പ്രവര്‍ത്തനത്തിന് താല്‍ക്കാലികമായ വിരാമമിട്ടുകൊണ്ടാണ് 1976ല്‍ കുമ്മനം രാജശേഖരന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായി സ്ഥാനമേറ്റത്. ജോലിയില്‍ പ്രവേശിച്ചുകൊണ്ട് സംഘപ്രവര്‍ത്തനം തുടര്‍ന്ന കുമ്മനം പിന്നീട് 1987ല്‍ ജോലിരാജിവച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി മാറുകയായിരുന്നു.

ബാലസദനങ്ങളുടെ മേല്‍നോട്ടത്തിലൂടെയും വിശ്വഹിന്ദുപരിഷത്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവയിലെ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായി ഉയര്‍ന്നു. നിലയ്ക്കല്‍ പ്രക്ഷോഭത്തിലും ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലും നേതൃത്വം വഹിച്ചു.

ഹിന്ദു ഐക്യവേദിയുടെയും ശബരിമല അയ്യപ്പ സേവാസംഘത്തിന്റെയും സെക്രട്ടറിയായി. 2011ല്‍ ജന്‍മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനായ കുമ്മനം രാജശേഖരന്‍ 2015ല്‍ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി. കുമ്മനം ബി ജെ പി അധ്യക്ഷനായതിന് ശേഷമാണ് കേരളത്തില്‍ ബി ജെ പിക്ക് വലിയ മുന്നേറ്റം നടത്താനായത്.

അവിവാഹിതനായ കുമ്മനം രാജശേഖരന്‍ സാത്വികനായ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് അറിയപ്പെടുന്നത്. ഏറ്റെടുത്ത എല്ലാ ചുമതലകളും ഭംഗിയായി നിറവേറ്റിയ ഒരു പൊതുപ്രവര്‍ത്തകന് ലഭിക്കുന്ന ആദരമാണ് ഗവര്‍ണര്‍ പദവിയും തിരികെ കേരളം വിളിച്ചതും.

അദ്ദേഹത്തിന്റെ ലാളിത്യം വെളിവാക്കുന്ന സംഭവം സാക്ഷ്യപ്പെടുത്തുന്നതായിരുന്നു പി.സി. ജോര്‍ജിന്റെ പ്രസംഗം. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍, ഗവര്‍ണര്‍ കുമ്മനം രാജശേഖരനു തിരുവനന്തപുരം പൗരാവലി നല്‍കിയ സ്വീകരണത്തിലായിരുന്നു പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം.

കുമ്മനത്തെ ആദ്യമായി കണ്ടത് മുപ്പത്തഞ്ചു വര്‍ഷം മുന്‍പ് ഒരു ആയുര്‍വേദ ആശുപത്രിയില്‍ വച്ചാണ് . പിന്നീടിങ്ങോട്ട് ആ പരിചയം കാത്തു സൂക്ഷിച്ചിട്ടുണ്ട്. ആറന്മുളയില്‍ അനാഥക്കുട്ടികള്‍ക്ക് ജീവിതം നല്‍കുന്ന അവരോടൊപ്പം ഭക്ഷണം കഴിക്കുന്ന കുമ്മനത്തിനെ കണ്ടിട്ടുണ്ട് . അദ്ദേഹത്തോടുള്ള സ്‌നേഹബന്ധം അതേപടി തുടര്‍ന്നു പോരാനും കഴിഞ്ഞിട്ടുണ്ട്. പിസി ജോര്‍ജ്ജ് പറഞ്ഞു.

അതിനു ശേഷമായിരുന്നു മുന്നറിയിപ്പ് . ഇപ്രാവശ്യം വന്നതൊക്കെ ശരി . ഇനി വരുമ്പോള്‍ ഇതുപോലെ തമാശൊന്നും വേണ്ട . പുറകില്‍ ആ പൊലീസുകാരന്‍ നല്ല തൊപ്പിയിട്ട് സല്യൂട്ടടിച്ച് നില്‍ക്കണം.ഗവര്‍ണറെന്ന് പറഞ്ഞാല്‍ ഗവര്‍ണറായിട്ട് തന്നെ നടക്കണം. അല്ലാതെ വെറും കുമ്മനമാകണ്ട. അതിനോട് യോജിപ്പില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു വച്ചതോടെ സദസ്സില്‍ നിന്ന് കയ്യടികളും പൊട്ടിച്ചിരികളും ഉയര്‍ന്നു. അതാണ് കുമ്മനം രാജശേഖരന്‍...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (7 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (7 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (8 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (9 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (9 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (9 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (9 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends