Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള കോണ്‍ഗ്രസ് വീണ്ടും പിളരുമോയെന്ന് ഇന്നറിയാം

10 MARCH 2019 12:10 PM IST
മലയാളി വാര്‍ത്ത

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കാനുള്ള യോഗാംഗങ്ങൾ ഇന്ന് നടക്കുമ്പോൾ കേരളം നോക്കുന്നത് കേരളാകോണ്ഗ്രെസ്സിൽ വീണ്ടും ഒരു പിളർപ്പ് ഉണ്ടാകുമോ എന്നാണ്‌.

സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് പി ജെ ജോസഫ് അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആണ് ഇത്തരം സാക്ഷ്യങ്ങൾക്കും ഊഹാപോഹങ്ങൾക്കും ആക്കം കൂടുന്നത് .

രാവിലെത്തെ പാര്‍ലമെന്ററി യോഗത്തിലും അതിനുശേഷമുള്ള സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും മുഘ്യ വിഷയം സ്ഥാനാർഥി നിർണയം തന്നെയാണ് . സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യവുമായി മാണി വിഭാഗം ജോസഫിനെ സമീപിച്ചുവെന്നാണ് അറിയുന്നത്.

അതേസമയം രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് ലഭിച്ച സാഹചര്യത്തില്‍ ലോക്‌സഭാ സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ജോസഫിന്റെ നിലപാട്. ആഗ്രഹം പരസ്യമായി തന്നെ പറഞ്ഞ ജോസഫ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് കാത്തിരിക്കുന്നത്.

എന്നാൽ പിജെയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നാണ് മാണി ഗ്രൂപ്പിന്റെ നിലപാട്. ഒരുഘട്ടത്തില്‍ പളര്‍പ്പുണ്ടാകുമെന്ന പ്രതീതിയുണ്ടായെങ്കിലും സഭാമേലധ്യക്ഷന്മാര്‍ ഇടപെട്ടതോടെ സമവായത്തിന് വഴിയൊരുങ്ങിയിരുന്നെങ്കിലും സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമായികൊണ്ടിരിക്കുകയാണ് .ഇരു പക്ഷവും വിട്ടു വീഴ്ചക്ക് തയ്യാറല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം

ജോസഫ് പരസ്യമായി സീറ്റ് ആവശ്യപ്പെട്ടത് അച്ചടക്ക ലംഘനമാണെന്നാണ് മാണി ഗ്രൂപ് പറയുന്നത് . ഗ്രൂപ്പിന്റെ പേരിലല്ല വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന പേരിലാണ് താന്‍ സീറ്റ് ആവശ്യപ്പെടുന്നതെന്നാണ് ജോസഫ് പറയുന്നത്. ഇക്കാര്യം ഇന്ന് ഇരുയോഗത്തിലും മുഖ്യ വിഷയമായി ഉന്നയിക്കും.

പി ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടാനുള്ള തീരുമാനവും ഇന്നുതന്നെ ഉണ്ടായേക്കും. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക അനുമതി ലഭിക്കാന്‍ സാധ്യത പാര്‍ലമെന്ററി പാര്‍ട്ടിയിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ഭൂരിപക്ഷമുള്ള മാണിയുടെ നിലപാടിനായിരിക്കും.

പി ജെ ജോസഫ് മുതിര്‍ന്ന നേതാവായതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ തള്ളാന്‍ അംഗങ്ങള്‍ക്കാകില്ലെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. മുതിര്‍ന്ന നേതാക്കളുടെ നിലപാടാകും നിര്‍ണായകമാകുക. ജോസഫിന് സീറ്റ് നല്‍കി പകരം മാണി വിഭാഗം പാര്‍ട്ടി സ്ഥാനം ഏറ്റെടുക്കാനുള്ള സമവായ നീക്കത്തിനും സാധ്യതയുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (19 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (53 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends