ഇന്ത്യന്‍ യുവാവിന് പാക് വംശജ നവവധു

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘംഷം ഇനിയും അവസാനിച്ചിട്ടില്ല. അതേസമയം ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഐക്യത്തോടെയുള്ള ഒരു വിവാഹം നടന്നു. ഇന്ത്യപാക് സംഘര്‍ഷം അതിര്‍ത്തി കടന്നുള്ള വിവാഹത്തിനു മുന്നില്‍ ഒരു രീതിയിലും തടസമായില്ല. പാകിസ്താനിയും 27 കാരിയുമായ കിരണ്‍ സര്‍ജിത് കൗറിനെയാണ് 33 കാരനായ പര്‍വീന്ദര്‍ സിങ് ജീവിത സഖിയാക്കിയത്. ഹരിയാനയിലെ അംബാല ജില്ലയിലെ തേപ്‌ല ഗ്രാമത്തിലാണ് പര്‍വീന്ദറിന്റെ ഗൃഹം. ശ്രീ ഖേല്‍സാഹിബ് ഗുരുദ്വാരയില്‍ സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം.
പട്യാലയില്‍ ഫെബ്രുവരി 28ന് എത്താന്‍ ശ്രമിച്ച പാക് വംശജ കിരണിനുമുന്നില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തടസങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ 45 ദിവസത്തെ വിസക്കാണ് കഴിഞ്ഞ വ്യാഴാഴ്ച സംഝോത എകസ്പ്രസില്‍ ഇവിടെയെത്തിയത്. പാകിസ്താനിലെ ഇന്ത്യന്‍ എംബസി പട്യാല വരെ എത്താനാണ് അനുമതി നല്‍കിയത്. 2016ല്‍ വിവാഹം നിശ്ചയിച്ചതാണെങ്കിലും വിസയുടെ കാത്തിരിപ്പിലായിരുന്നു ഇരു കുടുംബങ്ങളും.
https://www.facebook.com/Malayalivartha
























