ജനതാദള്‍ പാര്‍ട്ടിയുടെ ലോക് സഭ സീറ്റുകളില്‍ 33 ശതമാനം വനിത സ്ഥാനാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്‍തതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്

ഒഡീഷയിലെ ബിജു ജനതാദള്‍ പാര്‍ട്ടിയുടെ ലോക് സഭ സീറ്റുകളില്‍ 33 ശതമാനം വനിത സ്ഥാനാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്‍തതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‍നായിക്. നിയമസഭ തെരഞ്ഞെടുപ്പിലും ഇതേ അനുപാതത്തില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ഉറപ്പ് വരുത്തുമെന്നും പട്‍നായിക് പറഞ്ഞു. മിഷന്‍ ശക്തിയുടെ കീഴിലുള്ള വനിതാ സ്വയംസഹായ സംഘത്തിന്റെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് ഒഡീഷയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കും. ദേശനിര്‍മ്മിതിക്ക് പൂര്‍ണമായും സ്ത്രീ ശാക്തീകരണം നടത്തിയ നാടാണ് ഒഡീഷയെന്ന് ഇന്ത്യയ്‍ക്ക് കാണിച്ച് കൊടുക്കുമെന്നും നവീന്‍ പട്‍നായിക്ക് പറഞ്ഞു.
ഒഡീഷയില്‍ മൊത്തം 21 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ മുഴുവന്‍ സീറ്റുകളിലേക്കും ബിജെഡി മത്സരിക്കും. പട്‍നായിക്കിന്‍റെ പ്രഖ്യാപനത്തോടെ ഏറ്റവും കുറഞ്ഞത് 7 സീറ്റുകളിലെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കും. നിലവില്‍ മൂന്ന് വനിതകള്‍ മാത്രമാണ് ലോക് സഭയില്‍ ഒഡീഷയെ പ്രതിനിധീകരിക്കുന്നത്.
https://www.facebook.com/Malayalivartha
























