ശശി തരൂര്‍ എം.പിക്ക് ആശംസകള്‍ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒ.സി. ചേട്ടന്‍ എന്ന് അഭിസംബോധന ചെയ്ത് ശശി തരൂര്‍

ട്വിറ്ററിലൂടെ പിറന്നാള്‍ ദിനത്തില്‍ ശശി തരൂര്‍ എം.പിക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. രണ്ടുപേര്‍ക്കും ശശിതരൂര്‍ മറുപടിയും നല്‍കി. ട്വീറ്റിലെ മറുപടിയില്‍ തരൂര്‍ ഉമ്മന്‍ചാണ്ടിയെ "ഒ.സി" ചേട്ടന്‍ എന്ന് അഭിസംബോധന ചെയ്‌തത് കൗതുകമായി.
''നന്ദി ഒ.സി. ചേട്ടന്‍. അങ്ങാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍''- എന്നാണ് തരൂര്‍ മറുപടി നല്‍കിയത്. ''അങ്ങയുടെ ഊര്‍ജസ്വലതയും പ്രവര്‍ത്തനങ്ങളും മനസ്സില്‍ പതിയുന്നതാണ്''-ചെന്നിത്തലയ്‌ക്ക് മറുപടിയായി തരൂര്‍ കുറിച്ചു.
63ാം ജന്മദിനം അമ്മയോടൊപ്പമാണ് ചിലവിട്ടതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 'അമ്മമാരാണ് എല്ലാ കഠിനാധ്വാനവും ചെയ്യുന്നത്. അതിന് അനുമോദനം ലഭിക്കുന്നതാകട്ടെ മക്കള്‍ക്കും'. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ശശി തരൂര്‍ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തരൂരിന്റെ പിറന്നാള്‍.
https://www.facebook.com/Malayalivartha
























