കോട്ടയത്ത് കേരള കോൺഗ്രസ് തന്നെ മത്സരിക്കും; ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി

ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. തെരെഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ടാണ് അദ്ദേഹം രംഗപ്രവേശനം നടത്തിയത്.
സീറ്റുകളുടെ കാര്യത്തിലൊക്കെ തീരുമാനമായതാണ്. മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഊഹാപോഹമാണ്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും. അതേസമയം, കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമെയുള്ളുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനിടെ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിനുള്ളില്‍ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പിളര്‍പ്പിന്റെ വക്കിലെത്തിയിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥിയാകണമെന്ന് പി.ജെ.ജോസഫ് ഉറച്ച് നില്‍ക്കുകയാണ്. കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സീറ്റാണ് കോട്ടയം. കടുതുരുത്തി മണ്ഢലം പി ജെ ജോസഫിന്് എത്ര വിലപ്പെട്ടാതാണോ അതു പോലെയാണ് മാണിക്ക് കോട്ടയവും കേരളാകോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാരെല്ലാം സീറ്റ് മാണി വിഭാഗത്തിന് തന്നെ നല്‍കണമെന്നാണ് മുറവിളിക്കൂട്ടുന്നതും.
എന്നാൽ , സീറ്റിന്റെ കാര്യത്തില്‍ ക്യത്യമായ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും മധ്യസ്ഥ ചര്‍ച്ചകളും അനുനയ ചര്‍ച്ചകളും നടക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേ സമയം പി.ജെ.ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മാണി വിഭാഗം നേതാവും കേരളാ കോണ്‍ഗ്രസ് വാക്താവുമായ വി.ജി.എം.തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























