ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് ജനത്തോടുളള നീതികേട്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുല്ലപ്പളളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഇക്കാര്യം അറിയിച്ചു. വ്യക്തിപരമായി ആഗ്രഹമുണ്ട് മല്‍സരിക്കാന്‍. എന്നാല്‍ അത് പ്രായോഗികമല്ല. സുപ്രധാനചുമതലകള്‍ ഉളളതിനാലാണ് തീരുമാനമെന്ന് വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് ജനത്തോടുളള നീതികേടാണ്– അദ്ദേഹം പറഞ്ഞു.
കേരളം ആദ്യഘട്ടതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടാല്‍ കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മല്‍സരിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മല്‍സരിക്കില്ലെന്ന് വ്യക്തമാക്കി കെസി രംഗത്തെത്തിയത്.
സംഘടനാപരമായ ഭാരിച്ച ഉത്തരവാദിത്തമാണ് മല്‍സരത്തില്‍നിന്ന് സിറ്റിങ് എം.പിയെ പിന്നോട്ടടിപ്പിക്കുന്നത്. ഡിസിസി അധ്യക്ഷന്‍ എം.ലിജു ഉള്‍പ്പടെയുള്ള നേതാക്കളിലേക്ക് ഇനി ചര്‍ച്ചനീളും. ജയം ഉറപ്പാക്കാനന്‍ മുതിര്‍ന്ന നേതാക്കള്‍ വന്നാലും അദ്ഭുതപ്പെടാനില്ല.
സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറിയാകും വരെ കെ.സി വേണുഗോപാല്‍ എന്നപേരിനപ്പുറം ഒരു ചര്‍ച്ചയ്ക്കും ഇടമില്ലായിരുന്നു ആലപ്പുഴയില്‍. ഗതിമാറ്റിയത് പൊതുതിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കേണ്ട സംഘടനയുടെ തലപ്പത്തേക്കുള്ള സ്ഥാനക്കയറ്റമാണ്. ആഴ്ചകളായി വേണുഗോപാല്‍ മല്‍സരിക്കുമോ ഇല്ലയോ എന്ന ആശങ്കയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍.
ഡിസിസി പ്രസിഡന്‍റ് എം.ലിജുവാണ് പകരക്കാരില്‍ ആദ്യപേര്. എന്നാല്‍ മല്‍സരത്തിന് രാഷ്ട്രീയകാര്യ സമിതിയംഗം കൂടിയായ ലിജുവിന് ഒട്ടുംതാല്‍പര്യമില്ല. വയനാട്ടിലേക്ക് പരിഗണിക്കുന്ന ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴയിലേക്ക് മാറ്റുമോ എന്നതും ചര്‍ച്ചയില്‍ വരും. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയാല്‍ മാത്രം പിസി വിഷ്ണുനാഥിനെ പരിഗണിക്കും. യൂത്തുകോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ആര്‍ മഹേഷും പരിഗണനാപട്ടികയിലുണ്ട്.
https://www.facebook.com/Malayalivartha


























