പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗിക അതിക്രമം; കരാട്ടെ അധ്യാപകന് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടെ അധ്യാപകന് അറസ്റ്റിലായി. വൈപ്പിന്‍ സ്വദേശി ജിബിനെ(39)യാണ് എറണാകുളം നോര്‍ത്ത് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത്. വടുതലയിലെ ഒരു ഫ്ലാറ്റില്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്.
ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ് ഉണ്ടായിരുന്നത്. തുടക്കത്തില്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തിരുന്നു. പിന്നീട് കുട്ടികള്‍ പോകാന്‍ മടി കാണിച്ചതോടെ രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ അതിക്രമങ്ങളെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാള്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 2013ല്‍ പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന കരാട്ടെ സ്കൂളിലെ കുട്ടികള്‍ക്കു നേരെയും ഇത്തരത്തില്‍ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.
https://www.facebook.com/Malayalivartha
























