ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല; പടക്കുതിരകള്‍ ഉണ്ടാകുമെന്ന് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെന്നും പടക്കുതിരകള്‍ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാല് ദിവസത്തിനകം തീരുമാനിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് ആവശ്യത്തിലേറെ സമയമുണ്ട്. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം അവരുടെ ആഭ്യന്തര വിഷയമാണ്. അത് കേരള കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























