കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടത്താന്‍ തീരുമാനിച്ചതോടെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളില്‍ മാറ്റം

കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടത്താന്‍ തീരുമാനിച്ചതോടെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാറ്റും. പുതുക്കിയ തീയതി സംബന്ധിച്ച നിര്‍ദേശം ഉടന്‍ സര്‍ക്കാറിന് കൈമാറുമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ എ. ഗീത അറിയിച്ചു. ഇതിനായി തിങ്കളാഴ്ച പ്രത്യേക യോഗം ചേരും. അഞ്ചാംഘട്ട പോളിങ് മേയ് ആറിന് നടക്കുന്നതിനാല്‍ മേയ് അഞ്ചിന് ദേശീയതലത്തില്‍ നടക്കുന്ന മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള നീറ്റ്‌യു.ജി പ്രവേശന പരീക്ഷയും മാറ്റേണ്ടിവരും.
കേരളത്തിനു പുറമേ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കൂടി കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് കേന്ദ്രങ്ങള്‍ ഉണ്ട്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി കൂടി പരിഗണിച്ച് മാത്രമേ പുതുക്കിയ പരീക്ഷ തീയതി തീരുമാനിക്കാനാകൂവെന്ന് പരീക്ഷാ കമീഷണര്‍ പറഞ്ഞു. പുതുക്കിയ തീയതിയില്‍ മറ്റു പരീക്ഷകള്‍ ഒന്നുംതന്നെ നടക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. തെരഞ്ഞെടുപ്പിനായി കോളജുകളും സ്‌കൂളുകളും പോളിങ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നതാണ് പരീക്ഷാ നടത്തിപ്പിന് പ്രധാന തടസ്സം.
അതേ സമയം, ഏപ്രില്‍ 14ന് നടക്കുന്ന ആര്‍ക്കിടെക്ച്ചര്‍ പ്രവേശന പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ച്ചറിനെ (നാറ്റ) തെരഞ്ഞെടുപ്പ് തീയതി ബാധിക്കില്ലെന്നാണ് കരുതുന്നത്
"
https://www.facebook.com/Malayalivartha
























