രാമസ്വാമിയുടെ തീരുമാനം ഞെട്ടിപ്പിച്ചു... ഫോണിലൂടെ കടമായി ടിക്കറ്റ് വാങ്ങിയ ആള്‍ക്ക് 60 ലക്ഷം രൂപ അടിച്ചെന്നറിഞ്ഞപ്പോഴും ആ വന്ധ്യവയോധികന്‍ ഞെട്ടിയില്ല; കാരണം അതൊന്നും മോഹിച്ചിട്ടില്ല

ലോട്ടറി അങ്ങനെയാണ് ഭാഗ്യം ഏതുവഴി വരുമെന്ന് അറിയില്ല. പലപ്പോഴും ഭാഗ്യം വഴിമാറിപ്പോകുകയും ചെയ്യും. ജീവിതകാലം ടിക്കറ്റെടുത്താലും വലിയ ഭാഗ്യമൊന്നും നേടാത്തവരാണ് അധികവും. തിരിച്ചുമാകാറുണ്ട്. എന്നാല്‍ തിരുവില്വാമലയില്‍ സംഭവിച്ചത് തികച്ചും യാദൃശ്ചികമായ സംഭവമാണ്. ഫോണിലൂടെ കടമായി ടിക്കറ്റ് വാങ്ങിയ ആള്‍ക്ക് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നേടിയിരിക്കുകയാണ്.
ടിക്കറ്റ് നമ്പര്‍ പൂര്‍ണമായി പറഞ്ഞുകൊടുക്കാതിരുന്നിട്ടും ടിക്കറ്റ് കൈമാറി പാമ്പാടി കൂടാരംകുന്ന് രാമസ്വാമിയാണ് (60) നന്മയുടെ വറ്റാത്ത ഉറവിടമായി മാറിയത്. ടിക്കറ്റ് വാങ്ങിയ വകയില്‍ ആറായിരത്തിലേറെ രൂപ തരാനുള്ളയാള്‍ക്കാണ് രാമസ്വാമി സമ്മാന ടിക്കറ്റ് പോലും കൈമാറിയത്.
വെള്ളിയാഴ്ച കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം ലഭിച്ചത് രാമസ്വാമിയുടെ ഭാഗ്യ മഹാലക്ഷ്മി ലോട്ടറി സ്റ്റാളില്‍ വിറ്റ എന്‍എക്‌സ് 366446 എന്ന ടിക്കറ്റിനാണ്. എന്നാല്‍ അതില്‍ തന്നെ ഒരു അത്ഭുതം നടന്നു. രാവിലെ രാമസ്വാമിയെ ഫോണില്‍ വിളിച്ചു 12 ടിക്കറ്റുകള്‍ മാറ്റി വയ്ക്കാന്‍ സമ്മാനം നേടിയ വ്യക്തി പറഞ്ഞെങ്കിലും ടിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. ടിക്കറ്റ് മാറ്റിവച്ച ശേഷം അവസാന 4 അക്കങ്ങള്‍ ഫോണില്‍ കൈമാറുകയായിരുന്നെന്നു രാമസ്വാമി പറഞ്ഞു.
ആ ടിക്കറ്റുകളിലൊന്നിനാണു 60 ലക്ഷത്തിന്റെ സമ്മാനമെന്നു വൈകിട്ട് അറിഞ്ഞിട്ടും ഭാവഭേദമൊന്നും കൂടാതെ രാമസ്വാമി ടിക്കറ്റുകള്‍ കൈമാറി. സമ്മാനാര്‍ഹമായ ടിക്കറ്റ് സ്വന്തമാക്കാന്‍ പല സാധ്യതകളുമുണ്ടെന്നറിഞ്ഞിട്ടും അതിനൊന്നും ലോട്ടറി ചില്ലറ വില്‍പനക്കാരനായ വയോധികന്‍ മുതിര്‍ന്നില്ല. കാരണം അദ്ദേഹമത് പ്രതീക്ഷിക്കുന്നില്ല.
വിവിധ നാടുകളിലായി കൂലിപ്പണികളെടുത്ത് ഉപജീവനം നടത്തിയിരുന്ന രാമസ്വാമി ശാരീരികമായ അസ്വസ്ഥതകള്‍ മൂലമാണു 4 വര്‍ഷത്തോളമായി വീടിനു സമീപത്തായി പാമ്പാടി മുതിയാര്‍കോട് റോഡരികില്‍ ഓല ഷെഡ് കെട്ടി ലോട്ടറി വില്‍ക്കാനിരിക്കുന്നത്. ഇതിനെപ്പറ്റി അന്വേഷിക്കുമ്പോഴും അദ്ദേഹത്തിന് വ്യാകുലതയില്ല. അന്നന്ന് കിട്ടുന്ന സമ്പാദ്യം മാത്രം മതി ജീവിക്കാനെന്നാണ് അദ്ദേഹം പറയുന്നത്...
"
https://www.facebook.com/Malayalivartha
























