Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത് നേതാക്കള്‍... ഇന്ത്യന്‍ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളായാണ് ഇത്തവണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത്

11 MARCH 2019 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഒടുവില്‍ ഇന്ത്യന്‍ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളായാണ് ഇത്തവണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത്. 2019 ഏപ്രില്‍ 11 നു തുടങ്ങി മെയ് 19 ന് തിരഞ്ഞെടുപ്പ് അവസാനിക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 23ന്. ഫലമറിയാന്‍ ഒരു മാസം മലയാളി കാത്തിരിക്കേണ്ടിവരും. മെയ് 23 ഉച്ചയാകുമ്പോഴേക്ക് വരുന്ന അഞ്ചുവര്‍ഷക്കാലം രാജ്യത്തെ ആരു നയിക്കുമെന്ന് അറിയാം.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തുവന്നു. ഇനിയങ്ങോട്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതം അതിന്റെ മഹാഉല്‍സവത്തിന്റെ ആഘോഷവേളകളില്‍ ആറാടുകയായിരിക്കും. ഇന്ത്യാമഹാരാജ്യത്തിന്റെ യഥാര്‍ത്ഥ ഭരണാധികാരികളായ പൊതുജനത്തിന്റെ മൂല്യം വാനോളം ഉയരുന്ന നാളുകളാണ് വരാന്‍ പോകുന്നത്.

70 വര്‍ഷമായി സാധ്യമാകാതിരുന്ന അടിസ്ഥാന ആവശ്യങ്ങള്‍ സാധ്യമാക്കുന്നതിനു വേണ്ടിയാണ് അഞ്ച് വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ട്വിറ്ററില്‍ കുറിച്ചത്. പൊതു തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തുവന്നതാണ് അദ്ദേഹം.
ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പുകള്‍ ഇതാ വന്നെത്തിയിരിക്കുന്നു. സജീവമായ പങ്കാളിത്തത്തിലൂടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സമ്പുഷ്ടമാക്കാന്‍ ഇന്ത്യക്കാരോട് അഭ്യര്‍ഥിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ചരിത്രപരമായ ഫലം തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായി വോട്ടു ചെയ്യുന്നവരെ പ്രധാനമന്ത്രി പ്രത്യേകം സ്വാഗതം ചെയ്യുകയും ചെയ്തു.

റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്താനാണ് ആദ്യമായി വോട്ടവകാശം രേഖപ്പെടുത്താന്‍ ഒരുങ്ങുന്നവരോട് പ്രധാനമന്ത്രിയുടെ ആഭ്യര്‍ത്ഥന. ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെ എടുത്തു പറഞ്ഞ അദ്ദേഹം ഈ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു..

അതേസമയം, ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുവന്നത്.

നമ്മുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തിയായ ജനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപത്യ ഫെഡറല്‍ വിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായി. നോട്ടുനിരോധനം, തൊഴിലവസരങ്ങള്‍, മതസൗഹാര്‍ദം ഇല്ലാതാക്കിയത് തുടങ്ങിയവയെ കുറിച്ച് ഉത്തരങ്ങള്‍ തേടാന്‍ സമയമായിരിക്കുകയാണ്. ഇതാണ് കെജ്‌രിവാളിന്റെ കുറിപ്പില്‍ വ്യക്തമായിക്കിയിരിക്കുന്നത്.

എന്‍.ഡി.എ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനക്ക് മറുപടിയുമായി ബി.എസ്.പി നേതാവ് മായാവതിയും രംഗത്തുവന്നിട്ടുണ്ട്..

ഇന്ത്യയിലെ സമാധാന പ്രിയരായ 130 കോടി ജനങ്ങള്‍ ഇതിനേക്കാള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നുവെന്നാണ് മായാവതിയുടെ അഭിപ്രായം. പാവപ്പെട്ടവര്‍ക്കെതിരായ മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശാന്തിയും സമാധാനവും തകര്‍ത്തുവെന്ന് അവര്‍ പറയുന്നു. അതിനാല്‍ പുതിയ സര്‍ക്കാര്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതും ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്നതും ആയിരിക്കണമെന്നാണ് മായാവതിയുടെ പക്ഷം.

മൊത്തത്തില്‍, തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം പ്രവേശിച്ചതിന്റെ പ്രതികരണങ്ങളാണ് നേതാക്കളില്‍ നിന്നു കേട്ടത്. ഇന്ത്യയിലാകമാനമെന്ന പോലെ കേരളത്തിലും വരും ദിനങ്ങളില്‍ ഈ ചൂട് കൂടും. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പ്രഖ്യാപിപിച്ച് തെരഞ്ഞെടുപ്പങ്കത്തില്‍ ഇപ്പോള്‍ ഒരടി മുമ്പില്‍ നില്‍ക്കുകയാണ് ഇടതുപക്ഷ മുന്നണി. തര്‍ക്കങ്ങള്‍ പരിഹരിച്ച് ഐക്യമുന്നണിയും ബിജെപിയും അധികം വൈകാതെ കളത്തിലറങ്ങുമെന്നു തന്നെയാണ് പ്രതീക്ഷ. അതോടെ ഗോദയില്‍ തീപാറാന്‍ തുടങ്ങും. നിശബ്ദരായി വിധി മനസ്സിലെഴുതി വോട്ടര്‍മാരും കാത്തിരിക്കുകയാണ്, എല്ലാവരും കാത്തരിക്കുന്ന ഏപ്രില്‍ 23 അടുത്തു വരുന്നതും കാത്ത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (6 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (8 hours ago)

Malayali Vartha Recommends