മറുപണി കൊടുത്ത് ഉമ്മന്‍ ചാണ്ടി... സിപിഎം പ്രബല സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ അതേ നാണയത്തിലുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസിന്റേയും നീക്കം നടക്കവെ ഉമ്മന്‍ ചാണ്ടിക്ക് വന്‍ പാര; ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തുന്നത് തോല്‍പ്പിക്കാനാണെന്ന് വിലയിരുത്തല്‍

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തണമെന്ന ശാഠ്യം ഐ ഗ്രൂപ്പിന്. നിയമസഭാ തെരഞ്ഞടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ മതസരിപ്പിക്കാതാതിരിക്കാനാണ് നീക്കം. എന്നാല്‍ ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയിട്ടില്ല. അടുത്ത മുഖ്യമന്ത്രി പദമാണ് പ്രശ്‌നം.
ഉമ്മന്‍ ചാണ്ടിയെ ഇടുക്കിയില്‍ നിര്‍ത്തി തോല്‍പ്പിക്കാന്‍ നീക്കമുണ്ടോ എന്ന സംശയവും എ ഗ്രൂപ്പിനുണ്ട്. ഇടുക്കി ബിഷപ്പിന്റെ സ്ഥാനാര്‍ത്ഥിയാണ് എം.പി. ജോയ്‌സ് ജോര്‍ജ്. അദ്ദേഹത്തെ തോല്‍പ്പിക്കുന്നത് എളുപ്പമല്ല.
അതിനിടെ ഇത്തരം വിഷയങ്ങള്‍ കാരണം കോണ്‍ഗ്രസിന്റെ പട്ടിക വൈകും. സുധാകരനും മത്‌സരിക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാന്‍ വേണുഗോപാലിനും താത്പര്യമുണ്ട്. വേണുവിന്റെ മനസിലും കേരള മുഖ്യമന്ത്രി പദം രഹസ്യമായുണ്ട്.
ഉമ്മന്‍ ചാണ്ടി കെഎം മാണിയുടെ നേട്ടം കരസ്ഥമാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് കയറ്റി അയക്കുന്നത്. നിയമസഭയില്‍ 50 വര്‍ഷം എന്ന റെക്കോര്‍ഡാണ് ഉമ്മന്‍ ചാണ്ടി നേടാനിരുന്നത്. ഇപ്പോള്‍ ഇതേ നേട്ടം കെ.എം മാണിക്കാണ്.
അതേസമയം ഇടുക്കി പോലെ സമുദായം സ്ഥാനാര്‍ത്ഥിയെ നിയോഗിക്കുന്ന ഒരു സ്ഥലത്ത് ഉമ്മന്‍ ചാണ്ടിയെ എന്തിന് മതസരിപ്പിക്കുന്നു എന്ന ചോദ്യവും കോണ്‍ഗ്രസിലെ എ വിഭാഗം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പിന് ഇക്കാര്യത്തില്‍ നിര്‍ബന്ധമുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു. കാരണം കോട്ടയത്ത് നിന്ന് അദ്ദേഹത്തിന് നിഷ്പ്രയാസം ജയിക്കാമായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് സീറ്റ് വിട്ട് കൊടുത്തില്ല. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് കൊടുത്താല്‍ ജോസഫിനെ അവിടെ മതസരിപ്പിക്കേണ്ടി വരും. അതിന് കേരള കോണ്‍ഗ്രസ് എമ്മിന് താത്പര്യമില്ല. ജോസഫ് പാര്‍ട്ടിക്ക് മുകളില്‍ പറന്നു എന്ന ആരോപണവും നിലവിലുണ്ട്.
ജോസഫിന് കോട്ടയത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണത്തിലും എതിര്‍പ്പുണ്ട്. വൈക്കം മണ്ഡലം മാത്രമാണ് ജോസഫിന് പിന്തുണ നല്‍കിയത്. അതായത് കോട്ടയത്ത് ജോസഫ് മതസരിച്ചാല്‍ ജയിക്കാന്‍ സാധ്യത കുറവാണ്. അക്കാര്യം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോസഫിനെ അറിയിച്ചിട്ടും അദ്ദേഹം പിന്‍മാറിയിട്ടില്ല. ജോസഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് പാര്‍ട്ടിയെ അലോസരപ്പെടുത്തിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പ് നിര്‍ണായക വഴിഞ്ഞിരിവായിരിക്കും. ഇടുക്കി പോലൊരു സ്ഥലത്ത് അദ്ദേഹത്തിന് വേണ്ടത്ര പിന്തുണയില്ല. ഇടുക്കി ഒരിക്കലും യു ഡി എഫിന് തീര്‍ത്തും അനുകൂലമായ മണ്ഡലമല്ല. കര്‍ഷകരാണ് മണ്‌സലത്തില്‍ നിര്‍ണായക ശക്തി. കെ.എം മാണി വിചാരിക്കാതെ ഇടുക്കിയില്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ല. പ്രധാന മണ്ഡലമായ ഇടുക്കി കേരള കോണ്‍ഗ്രസിന്റെ കൈയിലാണ്. റോഷി അഗസ്റ്റിനാണ് അംഗം.
എന്നാല്‍ ഇടുക്കി ബിഷപ്പാണ് ജോയ്‌സിന്റെ പിതാവ് എന്നതിലാണ് കോണ്‍ഗ്രസ് വെല്ലുവിളി അനുഭവിക്കുന്നത്. ബിഷപ്പുമാര്‍ വിചാരിക്കാതെ ഇടുക്കിയിലും കോട്ടയത്തും സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ആവില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ ഇടത് സ്വതന്ത്രമായി ഇടുക്കിയില്‍ മതസരിപ്പിക്കാനാണ് ആദ്യം സി പിഎം ആലോചിച്ചത്. എന്നാല്‍ ഇതിനെ ഇടുക്കി ബിഷപ്പ് എതിര്‍ത്തു. കോടിയേരി ബിഷപ്പിനെ കണ്ടു. അങ്ങനെയാണ് ജോയ്‌സിന് വീണ്ടും സ്ഥാനാര്‍ത്ഥിത്വം വന്നു ചേര്‍ന്നത്.
ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്റില്‍ വലിയ പിടുത്തമില്ല. അതാണ് അദ്ദേഹത്തിന്റെ വിഷമം. ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ നിന്നും കെട്ടു കെട്ടിക്കാന്‍ ഹൈകമാന്റിനും താത്പര്യമുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ യു പി എ അധികാരത്തിലെത്തിയാല്‍ കെ.സി. വേണുഗോപാലിനും താഴെയായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം. വേണുഗോപാല്‍ മത്‌സരിച്ചില്ലെങ്കിലും കേന്ദ്രമന്ത്രിയാവും. രാജ്യസഭയില്‍ നിന്നും അദ്ദേഹം കേന്ദ്രത്തിലെത്തും. ആലപ്പുഴയില്‍ വേണുഗോപാലിന് ജയസാധ്യത കുറവാണ്.
https://www.facebook.com/Malayalivartha
























