Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ടില്ലല്ലോ മണ്ഡലകാലത്തെന്ന് ഭക്തര്‍... തെരഞ്ഞെടുപ്പ് വന്നതോടെ ചുവട് മാറ്റിപ്പിടിച്ച് സ്ഥാനാര്‍ത്ഥികള്‍; അമ്പലങ്ങളില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്ത കമ്മ്യൂണിസ്റ്റ് നേതാവ് ദിവാകരന്‍ ദേവീനടയില്‍ തൊഴുകൈയ്യോടെ; ഭക്തര്‍ക്ക് കൂട്ടച്ചിരി

11 MARCH 2019 01:02 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ പലവിധ മുഖങ്ങള്‍ കാണാനാകും. ചില രൂപങ്ങള്‍ കണ്ടാല്‍ ചിരിച്ചു ചാവും. ഇപ്പോള്‍ താരമായിരിക്കുന്നത് തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരനാണ്. ശബരിമല പ്രക്ഷോഭം വന്നപ്പോള്‍ ഭക്തരോരൊപ്പം നിന്നില്ല എന്ന പേരുദോഷം സിപിഐയ്ക്കുമുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് വന്നതോടെ പരമ ഭക്തിയിലാണ് സി. ദിവാകരന്‍.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ഇന്നലെ പ്രചാരണം ആരംഭിച്ചതു ആറ്റുകാലിനു സമീപത്തെ കൊഞ്ചിറവിള ദേവീ ക്ഷേത്രത്തില്‍ നിന്നാണ്. പൊങ്കാല ദിവസമായ ഇന്നലെ രാവിലെ ദിവാകരന്‍ ക്ഷേത്രത്തില്‍ എത്തി. പൊങ്കാല സമര്‍പ്പിക്കാനെത്തിയ സ്ത്രീകളുമായി സംസാരിച്ച അദ്ദേഹം തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു

ക്ഷേത്രത്തില്‍ തൊഴുതു പ്രസാദം സ്വീകരിച്ച ദിവാകരന്‍ പൂജാരിക്കു ദക്ഷിണും നല്‍കി വീണ്ടും വോട്ടര്‍മാരെ കണ്ടു ക്ഷേത്ര ദര്‍ശനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ കന്നി അയ്യപ്പനാണെന്നും നാട്ടുരെല്ലാവരും കൂടി കൈ വച്ചാല്‍ കയറിപ്പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

തിരഞ്ഞെടുപ്പായതു കൊണ്ടല്ല ക്ഷേത്ര ദര്‍ശനമെന്ന ചോദ്യത്തില്‍ ഇടതു പക്ഷക്കാരിലും കമ്മ്യൂണിസ്റ്റുകാരിലും 90ശതമാനം പേരും ദൈവവിശ്വാസികളെന്നായിരുന്നു ദിവാകരന്റെ മറുപടി.
ദിവാകരന്‍ ക്ഷേത്രത്തില്‍ നിന്നു മടങ്ങി നിമിഷങ്ങള്‍ക്കകം അദ്ദേഹം തൊഴുതു നില്‍ക്കുന്ന ചിത്രവും കമന്റുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു. ശബരിമല വിഷയം ഉള്‍പ്പെടെ ചേര്‍ത്ത് ട്രോളുകളും വന്നു. പിന്നെ പറയോണ്ടല്ലോ...

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ ശശി തരൂരും ബിജെപിയുടെ കുമ്മനം രാജശേഖരനും കൂടിയാകുമ്പോള്‍ വലിയൊരു അങ്കത്തിനാണ് കളമൊരുങ്ങുന്നത്.

അതേസമയം തിരുവനന്തപുരത്ത് സജീവമാകാന്‍ കുമ്മനം രാജശേഖരന്‍ ഇന്നെത്തും. അതിന് മുമ്പ് കുമ്മനം ഡല്‍ഹിയില്‍ മനസ് തുറക്കുകയും ചെയ്തു. ഇപ്പോള്‍ മടങ്ങേണ്ട സമയമാണെന്ന് പലരും പറഞ്ഞുവെന്ന് കുമ്മനം വ്യക്തമാക്കി. എനിക്കും അങ്ങനെ തോന്നി. ശബരിമല പ്രക്ഷോഭത്തിനു ശേഷമുള്ള ജനവികാരം കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കും. പദവികള്‍ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും.തിരുവനന്തപുരത്തു മത്സരിക്കണമെന്ന് പറഞ്ഞാല്‍ അക്കാര്യവും അനുസരിക്കും. ശബരിമല സമരത്തെ രാഷ്ട്രീയമായി നേരിടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. സന്നിധാനത്ത് ശരണം വിളിച്ചതാണ് കുറ്റം. ശബരിമലയില്‍ പോകുന്നവര്‍ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരാണ്.

മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും മുമ്പ്, ഡല്‍ഹി മിസോറം ഭവനില്‍ വച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇപ്പോള്‍ മടങ്ങേണ്ട സമയമാണെന്ന് പലരും പറഞ്ഞു. എനിക്കും അങ്ങനെ തോന്നി. ശബരിമല പ്രക്ഷോഭത്തിനു ശേഷമുള്ള ജനവികാരം കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കും. പദവികള്‍ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും.തിരുവനന്തപുരത്തു മത്സരിക്കണമെന്ന് പറഞ്ഞാല്‍ അക്കാര്യവും അനുസരിക്കും. ശബരിമല സമരത്തെ രാഷ്ട്രീയമായി നേരിടുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. സന്നിധാനത്ത് ശരണം വിളിച്ചതാണ് കുറ്റം. ശബരിമലയില്‍ പോകുന്നവര്‍ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരാണെന്നും കുമ്മനം പറഞ്ഞു.

അതേസമയം ശശി തരൂരും സി. ദിവാകരനും ഇന്നലെ നേരില്‍ കണ്ട് സന്തോഷം പങ്കുവച്ചതും ചര്‍ച്ചയായി. കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് ജുമാമസ്ജിദ് ഉറൂസ് ചടങ്ങിനിടെയാണ് സൗഹൃദ സംഭാഷണം നടന്നത്. ഇതുപോലുള്ള രസകരമായ കാഴ്ചകളാണ് ഇനി കാണാനിരിക്കുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (6 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (37 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends