Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല അയ്യപ്പന്‍ ആരെ കനിയും; സംസ്ഥാനത്ത് ഇടതു വലത് മുന്നണികളുടെ ബലാബലത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും

11 MARCH 2019 11:48 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇടതു വലത് മുന്നണികളുടെ ബലാബലത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങള്‍ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ശബരിമല പ്രശ്‌നവും ബിജെപിയുടെ വളര്‍ച്ചയും ആര്‍ക്ക് ഗുണം ചെയ്യുമെന്നതാണ് പ്രധാന സസ്‌പെന്‍സ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുനേടിയ യുഡിഎഫ് 12 സീറ്റും 40 ശതമാനം വോട്ടുനേടിയ എല്‍ഡിഎഫ് എട്ടുസീറ്റും നേടി. പത്തുശതമാനം വോട്ടുനേടിയ ബിജെപിക്ക് തിരുവനന്തപുരത്തെ രണ്ടാം സ്ഥാനം മാത്രമായിരുന്നു ആശ്വാസം.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 43 ശതമാനം വോട്ടുനേടിയ എല്‍ഡിഎഫിന് 91 സീറ്റും 38 ശതമാനം വോട്ടുനേടിയ യുഡിഎഫിന് 47 സീറ്റുമാണ് കിട്ടിയത്. വോട്ടുവിഹിതം 15 ശതമാനമാക്കി ഉയര്‍ത്തിയ എന്‍ഡിഎ നേമത്ത് ജയിക്കുകയും മലമ്പുഴയിലും ചാത്തന്നൂരിലും ഉള്‍പ്പടെ ഏഴുസീറ്റില്‍ രണ്ടാമതെത്തുകയും ചെയ്തു. ഈ മുന്നേറ്റം തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളില്‍ തുടരുമെന്നും ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ബിഡിജെഎസും ചേര്‍ന്നുനേടിയ വോട്ടുകള്‍ തിരിച്ചടിയായത് യുഡിഎഫിനാണ്. എന്നാല്‍ ഇത്തവണ ശബരിമല യുവതീപ്രവേശവും തുടര്‍ന്നുള്ള അക്രമങ്ങളും നേട്ടമാകുന്നത് തങ്ങള്‍ക്കാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. തീവ്രഹിന്ദുത്വത്തോടുള്ള ന്യൂനപക്ഷങ്ങളുടെ പ്രതികരണത്തിലും പിന്നാക്ക വിഭാഗങ്ങളുടെ ഏകീകരണത്തിലും പ്രതീക്ഷയര്‍പ്പിക്കുകയാണ് എല്‍.ഡി.എഫ്. 

വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലെത്തിയതും പുതുതായി രൂപീകരിക്കപ്പെട്ട ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായതുമാണ് രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മുന്നണികളിലുണ്ടായ മാറ്റം. വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് മടങ്ങിവന്നത് വടകരയില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷയാകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (6 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (37 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends