Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറിയണം ഈ സംവിധാനത്തെപ്പറ്റി... ഇത്തവണ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു; ആശങ്ക ഒട്ടുമില്ലാതെ വോട്ടു ചെയ്യാം

11 MARCH 2019 03:16 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വിവിപാറ്റ് എല്ലാ പോളിംഗ് സ്റ്റേഷനിലും ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞത്. ഇതോടെ വോട്ടന്‍മാര്‍ തമ്മില്‍ വിവിപാറ്റ് എന്താണെന്ന സംശയം മുറുകയാണ്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് തടയിടാനാണ് ഇത്തവണ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ താന്‍ വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് ഓരോ വോട്ടര്‍ക്കും അറിയാനാകും.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പകരം സാധ്യത അന്വേഷിച്ചത്.

വോട്ടെടുപ്പ് സുതാര്യമാക്കാനുപയോഗിക്കുന്ന നൂതന ഉപകരണമാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ് യന്ത്രം. ഇതിലൂടെ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കൃത്യമായി അറിയാന്‍ കഴിയുന്നു. വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് വിവാദം മുറുകിയ സമയത്ത് കേന്ദ്ര സര്‍ക്കാരാണ് ഈ യന്ത്രം വാങ്ങാന്‍ അനുമതി നല്‍കിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വാങ്ങണമെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ് യന്ത്രം ഉപയോഗിക്കും എന്നും വ്യക്തമായിരുന്നു. അതിനു മുന്‍പായി യന്ത്രങ്ങള്‍ വാങ്ങാനാണ് തീരുമാനം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ടു മണ്ഡലങ്ങളിലാണ് വിവിപാറ്റ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചത്.

വോട്ട് ചെയ്തതു വ്യക്തമാക്കുന്ന പേപ്പര്‍ സ്ലിപ് സംവിധാനമുള്ള വിവിപാറ്റ് യന്ത്രം, വോട്ടറുടെ ചിത്രം എടുക്കില്ലെന്നും മറിച്ചുള്ള പ്രചാരണം വിശ്വസിക്കരുതെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണര്‍ അന്ന് അറിയിച്ചിരുന്നു. വിവിപാറ്റ് യന്ത്രം വോട്ടിന്റെ രഹസ്യസ്വഭാവം വെളിപ്പെടുത്തുമെന്ന കുപ്രചാരണത്തിനെതിരെ ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ക്കു പണം കൊടുക്കുന്നവര്‍, വിവിപാറ്റ് യന്ത്രങ്ങള്‍ വോട്ടു ചെയ്യുന്നതിന്റെ ചിത്രമെടുക്കുമെന്നും പോളിങ് ബൂത്തുകളില്‍ തന്നെ തങ്ങള്‍ അതു മനസ്സിലാക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ട്. ഇതു വെറും ഭീഷണിയാണ്. വിവിപാറ്റ് ചിത്രങ്ങള്‍ എടുക്കുന്നില്ലും വ്യക്തമാക്കിയിരുന്നു.

റിസര്‍വ് വിവിപാറ്റുകളും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനും കൊണ്ടുപോകുന്നതിന് ജി.പി.എസ് ട്രാക്കിംഗ് സംവിധാനവും മൊബൈല്‍ അധിഷ്ടിത ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. ഇതിലൂടെ വിവിപാറ്റും ഇവിഎമ്മും കൊണ്ടു പോകുന്നത് കൃത്യമായി ട്രാക്ക് ചെയ്യാനാകും. വിവിപാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനും അവ കൊണ്ടു പോകുന്നതിനും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends