Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാണിവിഭാഗം പോരിന് ; കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഇന്ന് പ്രഖ്യാപിക്കും

11 MARCH 2019 01:22 PM IST
മലയാളി വാര്‍ത്ത

കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്തകള്‍ . പി.ജെ. ജോസഫിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിലെ വലിയ വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിട്ടുണ്ട് സിറ്റിങ് എംഎല്‍എ മാരെ സ്ഥാനാര്‍ഥികളാക്കരുതെന്നും മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ശക്തമായി. ജോസഫ് വിഭാഗം ആത്മവിശ്വാസത്തിലാണെങ്കിലും കോട്ടയത്തെ നേതാക്കളുടെ അഭിപ്രായം തേടാനുള്ള മാണിയുടെ ഈ തീരുമാനം പിജെയ്ക്ക് കുരുക്കാകും.

ജോസഫിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് കോട്ടയം മണ്ഡലത്തിലെ നേതാക്കളും അണികളും. പിജെയ്ക്ക് സീറ്റ് നല്‍കുന്നത് പാര്‍ട്ടി കാല്‍ക്കല്‍ വെച്ച് കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് നേതാക്കളുടെ നിലപാട്. പി.ജെ. ജോസഫിനെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളും ഇതോടെ മാണി വിഭാഗം ഊര്‍ജിതമാക്കി. നിര്‍ണായക തീരുമാനം പ്രഖ്യാപിക്കും മുന്‍പ് നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം കെ.എം. മാണി വിളിച്ചിട്ടുണ്ട്. പിജെയെ ഒഴിവാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താനാണ് നീക്കം. നിയോജക മണ്ഡലം പ്രസിഡന്റുമാരെയും മണ്ഡലം പ്രസിഡന്റുമാരെയും വെവേറെ കണ്ട് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ഭൂരിപക്ഷം അഭിപ്രായം തേടുകയാണ് മാണിയുടെ ലക്ഷ്യം.എംഎല്‍എമാര്‍ മത്സരിക്കരുതെന്ന് അഭിപ്രായം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ഇതിന് പുറമെ മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചെയര്‍മാന് ഭാരവാഹികള്‍ ഇന്ന് എഴുതി നല്‍കും. ഇതോടെ പിജെയെ ഒഴിവാക്കി മാണി ഗ്രൂപ്പില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ അവസരം ഒരുങ്ങും.

സ്റ്റീഫന്‍ ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ്, തോമസ് ചാഴിക്കാടന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഞായറാഴ്ച നടന്ന പാര്‍ലമന്റെറി പാര്‍ട്ടി യോഗത്തിലും ജോസഫ് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയതായാണ് സൂചനകള്‍. കേരള കോണ്‍ഗ്രസിന് ഒരുസീറ്റ് മാത്രമേ നല്‍കാനാവൂയെന്ന കോണ്‍ഗ്രസ് തീരുമാനം അംഗീകരിക്കാന്‍ ധാരണയായി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പരന്ന്.ഇതിനുശേഷം കഴിഞ്ഞ ദിവസം വൈകീട്ട് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും ജോസഫ് ഇതേ ആവശ്യം തുറന്നുപറഞ്ഞു . കണ്ണൂരില്‍നിന്നുള്ള അംഗം ജോയി സെബാസ്റ്റിയന്‍ ജനങ്ങള്‍ ഏല്‍പിച്ച വിശ്വാസത്തില്‍നിന്ന് പിന്മാറി എം.എല്‍.എമാര്‍ മത്സരിക്കുന്നത് ശരിയാണോയെന്ന ചോദ്യമുയര്‍ത്തി.വയനാട് ജില്ല പ്രസിഡന്റ് കെ.ജെ. ദേവസ്യയും പരോക്ഷമായി ജോസഫിന്റെ ആവശ്യത്തെ എതിര്‍ത്തു. മറ്റുചില അംഗങ്ങളും വിമര്‍ശനം ഉന്നയിച്ചതായാണ് വിവരം. ഇതോടെ, പാര്‍ട്ടി ഓഫിസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തീരുമാനം കെ.എം. മാണിക്ക് വിടണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. ഇത് കൈയടികളോടെ യോഗം പാസാക്കി. ഒരുമണിക്കൂര്‍ നീണ്ട യോഗത്തില്‍ 102 അംഗങ്ങളില്‍ 98 പേരും പങ്കെടുത്തു. ഇതില്‍ ഭൂരിഭാഗവും മാണി അനുകൂലികളാണ്. ഈ സാഹചര്യത്തിലാണ് ജോസഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം നീട്ടിയതെന്നും പറയപ്പെടുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തീരുമാനം പറഞ്ഞുകഴിഞ്ഞതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്ന് സ്റ്റിയറിങ് കമ്മിറ്റി േയാഗത്തിനുശേഷം പുറത്തിറങ്ങിയ പി.ജെ. ജോസഫ് പറഞു. ജോസഫിനോട് മാധ്യമപ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടിയുണ്ടായില്ല.

 

 


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends