Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയുടെ ഫോണിൽ നിന്ന് ജിബിന് മെസ്സേജ് അയച്ച് അർദ്ധരാത്രി വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി ഭർത്താവും ബന്ധുക്കളും ഒരുക്കിയത് മരണക്കെണി; മതില്‍ ചാടി കടന്ന് പുറക് വശത്തെ വാതിലിലൂടെ അകത്തെത്തിയ ജിബിനെ സ്റ്റെയര്‍കേയ്‌സ് ഗ്രില്ലില്‍ കയറു കൊണ്ട് കെട്ടിയിട്ട് ആയുധങ്ങൾ ഉപയോഗിച്ചും,കൈകൊണ്ടും ബോധംകെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് മരണം ഉറപ്പാക്കി നടുറോഡിൽ ഉപേക്ഷിച്ചു:- നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

11 MARCH 2019 02:52 PM IST
മലയാളി വാര്‍ത്ത

ആൾക്കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മിൽ നില നിന്നിരുന്ന പൂർവ വൈരാഗ്യം. കൊല്ലപ്പെട്ട ജിബിൻ ടി വർഗീസിനെ പ്രതികൾ രണ്ട് മണിക്കൂറോളം ഗ്രില്ലിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. വാരിയെല്ലിനടക്കം സാരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവമാണ് ജിബിന്റെ മരണകാരണമായത്. പ്രദേശത്തെ വിവാഹിതയായ യുവതിയുമായി ജിബിന് അടുപ്പമുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു കൊല. ജിബിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ഫോണില്‍ നിന്ന് സന്ദേശം അയച്ച്‌ ജിബിനെ വിളിച്ചു വരുത്തി. വീടിന്റെ പുറത്ത് സ്‌കൂട്ടര്‍ വച്ച്‌ മതില്‍ ചാടി കടന്ന് പുറക് വശത്തെ വാതിലിലൂടെ അകത്തെത്തിയ ജിബിനെ കാത്ത് നിന്നത് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും അയല്‍ക്കാരുമായിരുന്നു. ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ ജിബിന്‍ മരിച്ചെന്ന് സംഘം ഉറപ്പാക്കി. അതിന് ശേഷമാണ് പാലച്ചുവട്ടില്‍ ഉപേക്ഷിച്ചത്.

ഓലിക്കുഴി കുണ്ടുവേലി ഭാഗത്തുള്ള യുവതിയുമായി ജിബിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും മര്‍ദനമേറ്റ് ജിബിന്‍ കൊല്ലപ്പെടുകയായിരുന്നു. ചക്കരപറമ്ബ് തെക്കേ പറമ്ബ് വീട്ടില്‍ ജിബിന്‍ വര്‍ഗീസ് സംശയകരമായ സാഹചര്യത്തില്‍ രാത്രി 12 മണിയോട് കൂടി വാഴക്കാല അസീസിന്റെ വീട്ടിനടുത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് അസീസിന്റെ മകന്‍ മാനാഫും മരുമകന്‍ അനീസും അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ജിബിന്റെ തല്ലി ചതയ്ക്കുകയായിരുന്നു. സ്റ്റെയര്‍കേയ്‌സ് ഗ്രില്ലില്‍ കയറു കൊണ്ട് കെട്ടിയിട്ട് കൈ കൊണ്ടും ആയുധം ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം മര്‍ദ്ദനം തുടര്‍ന്നു. ഗുരുതര മര്‍ദ്ദനത്തില്‍ മരണം സംഭവിച്ചു. അതിന് ശേഷം മൃതദേഹം പ്രതികള്‍ ഓട്ടോറിക്ഷയില്‍ കയറ്റിയും രണ്ട് പേര്‍ ജിബിന്റെ സ്‌കൂട്ടര്‍ ഓടിച്ചും പാലച്ചുവടിലെത്തിച്ചു.

മൃതദേഹം റോഡുവക്കിൽ തള്ളാൻ ഉപയോഗിച്ച ആട്ടോറിക്ഷ കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപം ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ശനിയാഴ്ച പുലർച്ചെ ജിബിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറഞ്ഞുകിടക്കുകയായിരുന്നു. ആദ്യം വാഹനാപകടമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പരിസരത്ത് അപകടം നടന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഓലിക്കുഴിയിലെ യുവതിയുമായി ജിബിന് ബന്ധമുണ്ടെന്ന് കണ്ടെത്തി.

അസീസിന്‍റെ വീട്ടിൽ വച്ചായിരുന്നു പ്രതികൾ ജിബിനെ മർദ്ദിച്ചത്. മരണം ഉറപ്പാക്കിയ ശേഷം ആസൂത്രിതമായി അപകടമരണം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. അപകട മരണം എന്ന് വരുത്തി തീർക്കാൻ വേണ്ടി മൃതദേഹത്തിന് സമീപം സ്കൂട്ടർ കൊണ്ട് പോയിടുകയായിരുന്നു. പ്രതികൾ എല്ലാവരും അസീസിന്‍റെ ബന്ധുക്കളും അയൽവാസികളുമാണ്. കൊച്ചിയിലേത് ആൾക്കൂട്ട കൊലപാതകമാണെന്നും സദാചാര കൊലപാതകമെന്ന് പറയാനാകില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രന്‍ പറഞ്ഞു. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ജിബിന് മര്‍ദ്ദനമേറ്റതായി പൊലീസിന് മനസ്സിലായിരുന്നു. തലയിലേറ്റ മുറിവ് വാഹനാപകടത്തിലുണ്ടായതല്ലെന്നും പൊലീസ് മനസിലാക്കിയിരുന്നു.

ഇതോടെയാണ് കൊലപാതക സാധ്യതയിലേക്കുള്ള വഴി തുറന്നത്. മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണ്ണായകമായി. യുവതിയുടെ വിവാഹം പെരുമ്ബാവൂരുകാരനുമായാണ് നടന്നത്. ഇയാള്‍ ഗള്‍ഫിലാണ്. ഇതിനിടെയാണ് ജിബിനുമായി അടുപ്പം തുടങ്ങിയത്. ഇത് കുടുംബ പ്രശ്‌നമായി മാറി. ഇതോടെ യുവതി വീട്ടിലേക്ക് മടങ്ങി.

ഇതിന്റെ പകയില്‍ ബന്ധുക്കളൊരുക്കിയതാണ് കൊലപാതകത്തിനുള്ള സാഹചര്യം. ഇതിലേക്ക് ജിബിന്‍ എത്തിപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പാലച്ചുവട് വെണ്ണല റോഡില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് എതിര്‍ വശത്താണ് വെണ്ണല സ്വദേശി ജിബിന്റെ മൃതദേഹം കണ്ടത്. മൃതശരീരത്തിന്റെ തൊട്ടടുത്തായി ജിബിന്റെ സ്‌കൂട്ടര്‍ മറിഞ്ഞു കിടപ്പുണ്ടായിരുന്നു. സാഹചര്യ തെളിവുകള്‍ അനുസരിച്ച്‌ ജിബിന്റെ മരണം അപകടമല്ല കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. നെറ്റിയില്‍ കണ്ട മുറിവു മൂലം തലയ്‌ക്കേറ്റ പരിക്കാവും മരണ കാരണമെന്ന നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസ്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയില്‍ ആഴത്തില്‍ പരിക്കോ, ചതവോ കണ്ടെത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രി വാഴക്കാല കുണ്ടുവേലിയിലെ ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച്‌ ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായും പൊലീസ് കണ്ടെത്തി.

കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷയുടെ സി.സി. ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവം നടന്ന വീട്ടില്‍ ജിബിന്‍ എത്തിയ സ്‌കൂട്ടര്‍ മറ്റൊരാള്‍ ഓടിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.ഇതെല്ലാം നിര്‍ണ്ണായകമായി. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാലുപേരെ ഇന്നലെ പിടികൂടി.പ്രധാന പ്രതിയടക്കം ആറുപേർ ജില്ലയ്ക്ക് പുറത്ത് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി ടിവി പരിശോധിച്ചപ്പോൾ പ്രതികൾ കൊലയ്ക്ക് ശേഷം ആട്ടോയും കാറും ഉപയോഗിച്ച തായി കണ്ടെത്തി. കാറിൽ പ്രതികൾ ജില്ല വിട്ടെന്നാണ് സൂചന. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് കീലർ നേരിട്ടാണ് അന്വേഷണം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (6 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (37 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends