Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ ലേറ്റായാലും ലേറ്റസ്റ്റാകുമോ; കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുക്കുമോ?

11 MARCH 2019 05:15 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക എപ്പോള്‍ വരും. ഇനിയെന്തായിരിക്കും. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനമെടുക്കുമോ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യമാണു രാഹുല്‍ ഗാന്ധിക്കു വിട്ടത്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. കെ. സുധാകരനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ലോക്‌സഭയിലേക്കു മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സുധാകരന്‍ നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതായും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഇതു മറികടന്നാണ് ഇപ്പോള്‍ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനമെടുത്തത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക വൈകിയേക്കും. സ്ഥാനാര്‍ഥികളെ 15ന് പ്രഖ്യാപിക്കാനാണു സാധ്യത.

ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനു പകരം ഷാനിമോള്‍ ഉസ്മാനാണു സാധ്യത. ആലപ്പുഴയില്‍ വീണ്ടും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വേണുഗോപാല്‍ തന്നെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വയനാട്ടിലെ സ്ഥാനാര്‍ഥിയാക്കാനും പരിഗണിക്കുന്നുണ്ട്. ആലത്തൂരില്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എയും പാലക്കാട്ട് വി.കെ. ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവരുമാണു പരിഗണനയില്‍.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് തന്നെ മത്സരിച്ചേക്കും. വടകരയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പകരം ടി. സിദ്ദിഖിനാണു മുന്‍ഗണന. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെയും തുടര്‍ന്നു മറ്റു നേതാക്കളുമായുള്ള ആശയവിനിമയത്തിന്റേയും അടിസ്ഥാനത്തില്‍ തയാറാക്കിയ സാധ്യതാ പട്ടികയാണ് സ്‌ക്രീനിങ് കമ്മിറ്റിയ്ക്കു മുന്നില്‍ വച്ചത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends