Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോൺഗ്രസ്സ് താപ്പാനകൾക്ക് മത്സര പേടി ; സംസ്ഥാനത്ത് സേഫ് ആകാനുള്ള നെട്ടോട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍; സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

11 MARCH 2019 04:54 PM IST
മലയാളി വാര്‍ത്ത

കൈ വിട്ട് നേതാക്കള്‍. കൈ കൊടുക്കുമോ കേരളം. സംസ്ഥാനത്ത് സേഫ് ആകാനുള്ള നെട്ടോട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. വി.എം.സുധീരന്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചതോടെ നേതൃത്വം പറഞ്ഞാല്‍ മത്സരിക്കുമെന്ന് നിലപാടിലായി ചില നേതാക്കള്‍. വടകരയിലെ സിറ്റിംഗ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രനും സംഘടനാ ചുമതല ഡല്‍ഹിയില്‍ ഏകോപിപ്പിക്കുന്ന കെ.സി.വേണുഗോപാലും മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വലിയ വിയോജിപ്പില്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ.സുധാകരനും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മുല്ലപ്പള്ളിയും പിന്‍വാങ്ങിയതോടെയാണ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയത്. എല്ലാവരും മത്സര രംഗത്തുനിന്നും മാറിനില്‍ക്കുന്നതിനോട് ഹൈക്കമാന്‍ഡിന് വിയോജിപ്പുണ്ട്. അതേസമയം തന്റെ അസൗകര്യം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഏത് കോണ്‍ഗ്രസുകാരനെപ്പോലെ താനും മത്സരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെപ്പോലെ മുതിര്‍ന്ന ഒരു നേതാവിനെ അവസാന അസ്ത്രം എന്ന നിലയ്ക്ക് മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം നിലവില്‍ എംഎല്‍എ അല്ലേയെന്നും സുധാകരന്‍ ചോദിച്ചു. അതിനിടെ മത്സരിക്കാന്‍ സന്നദ്ധനായി പി.സി.ചാക്കോയും പി.ജെ.കുര്യനും രംഗത്തുവന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ മത്സരിക്കാനാണ് കുര്യന് താത്പര്യം. ചാലക്കുടിയില്‍ മത്സരിക്കാന്‍ ചാക്കോയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യം കണ്ടറിയണം. പത്തനംതിട്ടയില്‍ സിറ്റിംഗ് എംപി ആന്റോ ആന്റണി തന്നെ മത്സരിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍. ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, വി.ജെ.പൗലോസ്, മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ ശക്തമായി സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്. അതിനാല്‍ പി.സി.ചാക്കോയെ സംസ്ഥാന നേതൃത്വം പിന്തുണച്ചേക്കില്ല. അതായാത് പതുങ്ങിയിരിക്കുകയാണ് നേതാക്കളില്‍ പലരും. ആര്‍ക്കും മല്‍സരിക്കാന്‍ വയ്യെന്ന മട്ട്. എല്ലാവരും മത്സര രംഗത്തുനിന്നും മാറിനില്‍ക്കുന്നതിനോട് ഹൈക്കമാന്‍ഡിന് വിയോജിപ്പുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (4 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (35 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends