Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുണ്ടകള്‍ പോലീസുദ്യോഗസ്ഥന്റെ വീട് ആക്രമിച്ചു, വര്‍ഷങ്ങളായി ഈ ഗുണ്ടാസംഘത്തിന്റെ ഭീഷണിയിലാണ് കഴിയുന്നതെന്ന് നാട്ടുകാര്‍

11 MARCH 2019 03:48 PM IST
മലയാളി വാര്‍ത്ത

മാന്നാര്‍ പോലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്രൈവറായ സൂരജിന്റെ മാവേലിക്കര, തെക്കേക്കര ചെറുകുന്നത്ത് വീട്ടില്‍ ഗുണ്ടാ ആക്രമണം. തെക്കേക്കര ചെറുകുന്നം വടുതല പറമ്പില്‍ കിഴക്കതില്‍ വീട്ടിലാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് സൂരജ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് തന്റെ വീട് ആക്രമിച്ചതെന്നും എല്ലാവരെയും തനിക്കറിയാമെന്നും സൂരജ് പറഞ്ഞു.

വടിവാളും കമ്പി വടികളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണം നടക്കുന്ന സമയം സൂരജിന്റെ ഭാര്യ കീര്‍ത്തിയും മൂന്നുവയസുള്ള മകളും, ഇളയ സഹോദരന്‍മാരായ സരൂജും സനൂപും പ്രായമായ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന സരൂജിനെ കാണാന്‍ എത്തിയ സുഹൃത്ത് രാജീവ്, തിരികെ മടങ്ങുന്നതിനിടയില്‍ അക്രമിസംഘം മാരകായുധങ്ങളുമായി ആക്രമിച്ചു.

പ്രാണരക്ഷാര്‍ഥം സൂരജിന്റെ വീട്ടിലേക്ക് തിരികെ ഓടിക്കയറിയ രാജീവിന്റെ പിന്നാലെ പാഞ്ഞെത്തിയ അക്രമി സംഘം സൂരജിന്റെ ഭാര്യയെയും അമ്മയെയും ആക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന സൂരജിനെ (26) ചവിട്ടി താഴെയിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചു.

വടിവാളുകൊണ്ടുള്ള ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് തന്റെ ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൂരജ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ സൂരജിനെ ആശുപത്രിയിലെത്തിക്കാന്‍ വന്ന സുഹൃത്തുക്കളെയും സംഘം ഭീഷണിപ്പെടുത്തി.

വര്‍ഷങ്ങളായി ഈ ഗുണ്ടാസംഘത്തിന്റെ ഭീഷണിയിലാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സംഘത്തിന്റെ വര്‍ഷങ്ങളായുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends