Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ നിന്നും 500 കോടി തട്ടിയ ടിഎന്‍ടി ചിട്ടി തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

11 MARCH 2019 03:38 PM IST
മലയാളി വാര്‍ത്ത

തലശേരിയില്‍ ടിഎന്‍ടി ചിട്ടി കമ്പനിയുടെ മറവില്‍ സംസ്ഥാനത്ത് 500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ഇതിനിടയില്‍ കേസിലെ മുഖ്യപ്രതികളായ സഹോദരങ്ങള്‍ വിദേശത്തേക്ക് കടന്നതായ സൂചനയും ലഭിച്ചിട്ടുണ്ട്. പ്രതികള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടന്നതായാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും പ്രതികളെ പിടികൂടുന്നതിന് വേണ്ടി വന്നാല്‍ ഇന്റര്‍ പോളിന്റെ സഹായം തേടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉത്തരവു പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. തട്ടിപ്പിനിരയായ നൂറു കണക്കിനാളുകളുടെ പരാതിയാണ് ഇതിനകം പോലീസിന് ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി കേരളത്തില്‍ 48 ശാഖകളിലൂടെയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. നിലവില്‍ എല്ലാ ശാഖകളും അടച്ചു പൂട്ടിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ പേര് മാറ്റത്തിന് അണിയറയില്‍ നീക്കം നടക്കുന്നതിനിടയിലാണ് സ്ഥാപനം അടച്ചു പൂട്ടിയത്.

അതാത് പ്രദേശത്തെ വനിതാ ജീവനക്കാരെയാണ് എല്ലാ ശാഖകകളില്‍ നിന്നും പണം ശേഖരിക്കുന്നതിന് നിയമിച്ചിരുന്നത്. തലശേരിയില്‍ എട്ടു ബില്‍ കളക്ടര്‍മാരില്‍ ഏഴ് പേരും വനിതകളായിരുന്നു. 2012-ല്‍ അനുഗ്രഹ ചിറ്റ്‌സ് എന്ന പേരിലാണ് തലശേരിയില്‍ കമ്പനിയുടെ ശാഖ തുറന്നത്. പിന്നീട് ടിഎന്‍ടി ചിറ്റ്‌സ് എന്ന പേരു മാറ്റം നടത്തി. ഇപ്പോള്‍ ധനാഞ്ജല്‍ എന്ന പേര് സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്.

കണ്ണൂര്‍, വളപട്ടണം, കൂത്തുപറമ്പ് ,പയ്യന്നൂര്‍, ചെറുപുഴ, ആലക്കോട്, തലശേരി തുടങ്ങിയ ശാഖകള്‍ കേന്ദ്രീകരിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ തട്ടിപ്പ് നടന്നത്. തലശേരിയിലും പരിസരത്തുമായി 700 പേര്‍ തട്ടിപ്പിനിരയായതായാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. ഇതിനകം ഇരുനൂറ് പേര്‍ പോലീസില്‍ പരാതി നല്‍കി കഴിഞ്ഞു.കേരളത്തില്‍ ആറായിരത്തിലധികം ആളുകള്‍ തട്ടിപ്പിനിരയായിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.


കണ്ണൂര്‍ ജില്ലയില്‍ നിന്നും 60 കോടി രൂപ തട്ടിയെടുത്തിട്ടുള്ളതായിട്ടാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായ എരഞ്ഞോളി സുമിത് നിവാസില്‍ സുബിന്റെ പരാതി പ്രകാരമാണ് തലശേരിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചിട്ടിക്കമ്പനി ഉടമകളായ നോര്‍ത്ത് പറവൂര്‍ കുഞ്ഞിക്കായി കുറുപ്പശേരി ടെല്‍സണ്‍ തോമസ് (44), സഹോദരന്‍ നെല്‍സണ്‍ തോമസ് (42) എന്നിവരെ പ്രതി ചേര്‍ത്തു കൊണ്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 406,420 റെഡ് വിത്ത് 34 ഐ പി സി, എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends