Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടമ്മയ്ക്ക് സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ പിടിയിലായ ആഫ്രിക്കന്‍ വംശജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

11 MARCH 2019 04:10 PM IST
മലയാളി വാര്‍ത്ത

സമ്മാനത്തുക അടിച്ചതായി വിശ്വസിപ്പിച്ച് വീട്ടമ്മയില്‍നിന്ന് പണംതട്ടിയ സംഭവത്തില്‍ പിടിയിലായ ആഫ്രിക്കന്‍ വംശജനെ ഇന്ന് കോതമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആഫ്രിക്കയിലെ താന്‍സാനിയ സ്വദേശി അന്റോണി മ്ലാഷ്‌നി(26) ആണ് മുംബൈ വിമാനത്താവളത്തില്‍വച്ച് പോലീസിന്റെ പിടിയിലായത്.

സാംസംഗ് കമ്പനിയുടെ അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് കോതമംഗലം ചെറുവട്ടൂര്‍ വരിക്കാനിക്കല്‍ ഗ്രേസിയില്‍നിന്ന് പ്രതി 25000 രൂപ തട്ടിയെടുത്തത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ഒക്ടോബര്‍ 20-നാണ്. അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശവും തുടര്‍ന്ന് അന്റോണിയുടെ ഫോണ്‍ വിളിയും ഗ്രേസിയുടെ മൊബൈല്‍ ഫോണിലേക്ക് വന്നു.

സമ്മാനത്തുകയുടെ നികുതി തുകയായ 25000 രൂപ ഇയാളുടെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ട് നമ്പറിലേക്ക് നിക്ഷേപിക്കണമെന്ന് അറിയിച്ചു. തുക നിക്ഷേപിച്ചു കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് ഗ്രേസിക്ക് തട്ടിപ്പിന് ഇരയായിയെന്ന് മനസിലായത്.

2017 ജൂണില്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കി. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. കഴിഞ്ഞ നാലിന് ബ്രിട്ടനിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ അന്റോണിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് മുംബൈ പോലീസിനു കൈമാറുകയായിരുന്നു.

പിന്നീട് കോതമംഗലം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ പേരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും, കൂട്ടുപ്രതികളുണ്ടോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് വിശദമായി ചോദ്യം ചെയ്യുന്നത്.

ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ എത്തിയതാണ് അന്റോണി മ്ലാഷ്‌നി. അഞ്ച് വര്‍ഷം ഇവിടെ പഠിച്ചിരുന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. പ്രതിയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പണം തിരിച്ച് നല്‍കി കേസ് അവസാനിപ്പിക്കാനും ചില വക്കീലന്മാര്‍ ഇടനിലക്കാരായി നീക്കം നടക്കുന്നതായാണ് വിവരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (5 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (36 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends