Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ പോലീസുകാര്‍ കീഴ്‌പ്പെടുത്തി

11 MARCH 2019 05:19 PM IST
മലയാളി വാര്‍ത്ത

പോലീസിനെയും ഫയര്‍ഫോഴ്സിനെയും സാക്ഷിയാക്കി മക്കളെയും കൊണ്ട് ആത്മഹത്യാ ശ്രമം നടത്തിയ 32-കാരിയായ വീട്ടമ്മയെയും മക്കളെയും കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെള്ളിമാട് കുന്നിലെ റസ്‌ക്യൂ ഹോമില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു.

കോഴിക്കോട്, നാദാപുരം ഇരിങ്ങണ്ണൂരിലാണ് ഇന്നലെ രാവിലെ വീട്ടുകാരെയും നാട്ടുകാരെയും രണ്ടര മണിക്കൂറോളം പരിഭ്രാന്തിയിലാക്കി കൊണ്ട് വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം നടന്നത്. കുറച്ച് നാളുകളായി ഭര്‍ത്താവില്‍നിന്ന് അകന്ന് കഴിയുകയായിരുന്ന വീട്ടമ്മ 11-ഉം എട്ടും വയസ്സുള്ള രണ്ട് പെണ്‍ കുട്ടികളെയും കൊണ്ട് വീട്ടിനകത്ത് കയറി പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

രാവിലെ പതിനൊന്നരയോടെ വീടിന്റെ വാതിലുകളും ഗ്രില്ലും പൂട്ടിയ ശേഷം അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് കണക്ഷന്‍ തുറന്നിട്ടതിനു ശേഷമായിരുന്നു യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.വീട്ടിലുണ്ടായിരുന്ന യുവതിയുടെ പിതാവും മറ്റും ചേര്‍ന്ന് അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല.

ഒടുവില്‍ ചേലക്കാട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും നാദാപുരത്തുനിന്ന് എസ്‌ഐ എസ്.നിഖിലിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.കുപ്പിയില്‍ പെട്രോളുമായി നിലയുറപ്പിച്ച യുവതിയോട് ഏറെ നേരം പോലീസും,നാട്ടുകാരും വാതിലുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.

അടച്ചിട്ട മുറിയില്‍നിന്ന് യുവതി കൈയ്യിലുണ്ടായിരുന്ന പെട്രോള്‍ മുറിയിലൊഴിച്ച് തീ പടര്‍ത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ തീ പടര്‍ന്ന് യുവതിക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് സംഘം വീടിന്റെ രണ്ടാമത്തെ നിലയില്‍ കയറി ഗ്രില്‍, കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയും പോലീസുകാര്‍ വീട്ടിനകത്ത് കടന്ന് യുവതിയെ ബലമായി കീഴടക്കുകയുമായിരുന്നു. പരിക്കേറ്റ യുവതിയ്ക്ക് നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (6 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (37 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends