മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

വൈത്തിരിയില്‍ പോലീസ് വെടിവയ്പില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് കളക്ടര്‍ എ.ആര് അജയകുമാറാണ് അന്വേഷിക്കുക. ജലീല്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.
ജലീലിന്റെ മരണം തലയില്‍ വെടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്സ് റേ പരിശോധനയിലും കണ്ടെത്തി. തലയ്ക്കു പിന്നിലും തോളിലുമായി പിന്നില്‍നിന്നാണ് വെടിയേറ്റിരിക്കുന്നത്.
വൈത്തിരി ഉപവന്‍ റിസോര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ ബുധനാഴ്ച രാത്രിയാണ് ജലീല്‍ വെടിയേറ്റുമരിച്ചത്. റിസോര്‍ട്ടിന്റെ റിസപ്ഷന് കൗണ്ടറിനു സമീപം പാ റക്കെട്ടില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തു നാടന്‍ തോക്കും സഞ്ചിയും ചിതറിയ കറന്‍സികളും ഉണ്ടായിരുന്നു. മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീല്‍.
https://www.facebook.com/Malayalivartha


























